സ്കൂളിൽ ആശ ടീച്ചറുടെ റിട്ടയർമെന്റ് ആനിവേഴ്സറിക്കൊപ്പം തന്നെ നടത്തുവാൻ സ്കൂളിൽ എല്ലാവരും തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ആരെയെങ്കിലും ആശ ടീച്ചറെ കുറിച്ച് ആശംസകൾ ആനിവേഴ്സറിയിൽ പറഞ്ഞാൽ അത് വളരെ നന്നായിരിക്കും. എല്ലാവരും കൂടി മിനി ടീച്ചറുടെ പേര് അഭിപ്രായപ്പെട്ടു. എന്നാൽ മിനി ടീച്ചർ പറഞ്ഞു ഇല്ല ടീച്ചറെ അത് ചെയ്യേണ്ടത് ഞാനല്ല സലീം ആണ്. അവനാണ് അതിനുള്ള പൂർണ്ണ അർഹതയും ഉള്ളത്.
എല്ലാവരും ഒരു നിമിഷം ചിന്തിച്ചു. സലിം എന്റെ ക്ലാസ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ പഠിച്ചത്. ആഷി ടീച്ചറുടെ വളരെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. ഇപ്പോൾ അവൻ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പലഹാര കച്ചവടക്കാരൻ ആണ്. എന്നാൽ എല്ലാവരും കൂടി പറഞ്ഞു ഇത്രയും വലിയ ആൾ നമ്മുടെ പരിപാടിക്ക് വരുമോ.
എന്നായിരുന്നു ഹേമ ടീച്ചറുടെ സംശയം. വരും അവനാണ് ആ സ്റ്റേജിന് സംസാരിക്കേണ്ടത് അവനെ ഞാൻ ഇവിടെ വരുത്തും ഇത് എന്റെ വാശിയാണ് എന്ന് മിനി ടീച്ചർ മറുപടി പറഞ്ഞു. പതിയെ മിനി ടീച്ചർ ഓർമ്മകളിലേക്ക് പോയി. ക്ലാസിൽ ഒന്നും പഠിക്കാതെ മുഷിഞ്ഞ ഒരു ഡ്രസ്സും കുളിക്കാതെയും പല്ലുതേക്കാതെയും ആർക്കും തന്നെ ഇഷ്ടമില്ലാത്ത ഒരു കുട്ടിയായിരുന്നു സലീം.
പൊറോട്ട കച്ചവടക്കാരൻ മമ്മദ്ക്കയുടെ മകൻ. എല്ലാവർക്കും അവനോട് പുച്ഛമായിരുന്നു എന്നാൽ എനിക്ക് അവനോട് സഹതാപമായിരുന്നു. ക്ലാസ് 8 എല്ലാവരും കളിക്കാൻ പോകുമ്പോൾ അവൻ പോകുന്നത് ഉപ്പയുടെ പൊറോട്ട കടയിലേക്ക് ആണ്. അവിടെ കഴുകാനുള്ള പാത്രങ്ങൾ ആയിരുന്നു അവന്റെ കൂട്ടുകാർ.
അവന്റെ ഉമ്മ അവിടെ നാട്ടിൽ വന്ന ഒരു സർക്കസ് കാരന്റെ കൂടെ ഒളിച്ചോടി പോയി. ബാപ്പ രണ്ടാമത് കല്യാണം കഴിച്ചെങ്കിലും ആ സ്ത്രീക്ക് അവനെ കാണുന്നത് തന്നെ ദേഷ്യമാണ്. ഒളിച്ചോടിപ്പോകുന്ന ഉമ്മയോടുള്ള എല്ലാ ദേഷ്യവും ബാപ്പ തീർക്കുന്നത് അവനിലാണ്. ഒരു ദിവസം ടീച്ചർ നിങ്ങൾക്ക് ആരാകണം എന്ന ചോദ്യം ചോദിച്ചപ്പോൾ വലിയ ആവേശത്തോടെ കൂടി പേപ്പറിൽ ആഗ്രഹങ്ങൾ എഴുതുന്ന സലീമിനെ ഞാൻ കണ്ടു.
വലിയ സന്തോഷത്തോടുകൂടി ടീച്ചറുടെ അടുത്തേക്ക് അവൻ ഓടിച്ചെന്നു എന്നാൽ അവനെ കളിയാക്കുകയാണ് ടീച്ചർ ചെയ്തത്. ഭാവിയിൽ ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെങ്കിൽ അതിനു വലിയ പഠിത്തൊന്നും വേണ്ട എന്നായിരുന്നു ടീച്ചറുടെ മറുപടി. കുട്ടികൾ എല്ലാവരും തന്നെ അത് കേട്ട് ചിരിക്കുകയും ചെയ്തു.
എന്നാൽ ആ നിമിഷം എനിക്ക് വാശിയായിരുന്നു ഒരു ദിവസം ഇവരുടെ എല്ലാവരുടെയും മുന്നിലും അവൻ വലിയവനായി വന്നു നിൽക്കണം. ആ ദിവസം കഴിഞ്ഞ് പിന്നീട് ഒരിക്കലും അവൻ സ്കൂളിലേക്ക് വന്നിട്ടില്ല. പിന്നീട് കുറച്ചുനാൾ അവനെ കടയിൽ കണ്ടിരുന്നു. പിന്നീട് അറിയാൻ കഴിഞ്ഞത് അവൻ ആ നാട്ടിൽ നിന്നും ഒളിച്ചോടിപ്പോയി എന്നാണ്. കുറെ നാളുകൾക്കു ശേഷം എന്റെ വിവാഹത്തിന് അവൻ വന്നിരുന്നു.
അതെന്നെ വളരെയധികം അത്ഭുതപ്പെടുത്തുകയും ചെയ്തു. അന്ന് തുടങ്ങി ആ സൗഹൃദം ഞാൻ ഇപ്പോഴും കൂടെ കൊണ്ടുപോകുന്നു. സ്കൂളിലെ ഈ ഫംഗ്ഷൻ അവനോട് പറയുമ്പോഴും വരാൻ അവൻ ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ എന്റെ ഒറ്റവാക്ക് കൊണ്ട് അവൻ വരാൻ തയ്യാറായി. സ്കൂളിലേക്ക് വലിയൊരു ആഡംബര കാറിൽ ആയിരുന്നു അവൻ വന്നത്.
എല്ലാവരുടെ മുൻപിലും അവൻ നല്ല രീതിയിൽ സംസാരിച്ചു. അവനെ കണ്ട് ആശ ടീച്ചർ പറഞ്ഞു നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത്. തന്റെ പ്രിയപ്പെട്ട ടീച്ചറോട് ആയി അവൻ പറഞ്ഞു ഇല്ല ടീച്ചർ എനിക്ക് ആരോടും ദേഷ്യവും ഇല്ല. ടീച്ചറുടെ വാക്കുകൾ ആയിരുന്നു എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത് അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. നിറകണ്ണുകളോട് ആയിരുന്നു ടീച്ചർ അത് കേട്ട് നിന്നത്.
സ്റ്റാഫ് റൂമിൽ എല്ലാവരും തന്നെ പറഞ്ഞു ഇത്ര വലിയ ആളായിരുന്നിട്ട് പോലും എത്ര എളിമയോടെയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വലിയ അർത്ഥവത്തായിരുന്നു. അദ്ദേഹം നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്ന് പറയുന്നത് നമ്മൾ ഓരോരുത്തർക്കും വലിയ അഭിമാനം തന്നെയാണ്. ഒരാളുടെയും ആഗ്രഹങ്ങളെ നിസാരമായി കാണരുത് എന്ന് സലീമിന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.