മാനസികനില തെറ്റിയ അമ്മയെ നോക്കാൻ വീട്ടിലേക്ക് വന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ.

മാനസികനില തെറ്റിയ ഒരമ്മ മാത്രമായിരുന്നു രമേശന് ഉണ്ടായിരുന്നത്. മലവും മൂത്രവും നിറഞ്ഞ അസഹനീയമായ ദുർഗന്ധം വമിക്കുന്ന മുറി. ഇപ്പോഴും ചങ്ങലുകളുടെയും നിലവിളികളുടെയും ശബ്ദം മാത്രം. ഇത്രയും നാൾ തന്നെ വളർത്തി വലുതാക്കിയ അമ്മയെ നോക്കാൻ രമേശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അമ്മയെ നോക്കുന്നതിനിടയിൽ തന്റെ ആകെയുള്ള ജോലി നഷ്ടപ്പെടുമോ എന്ന ഭയവും അയാൾക്ക് ഉണ്ടായിരുന്നു. കൂട്ടുകാരെല്ലാം തന്നെ ആശുപത്രിയിൽ അമ്മയെ കൊണ്ടാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും.

   

വീട്ടിൽ നിന്നും അമ്മയെ മറ്റൊരു പറിച്ചുനടാൻ അയാൾക്ക് കഴിഞ്ഞില്ല. അതുകൊണ്ടായിരുന്നു ഒരു ഹോംനേഴ്സിനെ വയ്ക്കണമെന്ന് അയാൾ തീരുമാനിച്ചത് എന്നാൽ ഇതുപോലെ മാനസിക നില തെറ്റിയ അമ്മയെ നോക്കാൻ ആയതുകൊണ്ട് ആരും തന്നെ മുന്നോട്ടു വന്നില്ല. ഒരു ദിവസം അമ്മയ്ക്കുള്ള ഭക്ഷണമെല്ലാം കൊടുത്ത തിരികെ നടക്കുമ്പോൾ ആയിരുന്നു ഫോൺ ബെൽ അടിച്ചത്. അതൊരു പ്രതീക്ഷയുടെ ഫോൺകോൾ ആയിരുന്നു അമ്മയെ നോക്കാൻ ഒരു ഹോം നേഴ്സ് പെൺകുട്ടി മുന്നോട്ടു വന്നിരിക്കുന്നു എന്ന് നാളെ അവൾ ജോയിൻ ചെയ്യുമെന്നും ആ ഫോൺ കോൾ പറഞ്ഞ് അവസാനിപ്പിച്ചു.

നിറഞ്ഞ സന്തോഷമായിരുന്നു അയാൾക്ക്. പിറ്റേദിവസം രാവിലെ ഹോംനേഴ്സ് ആയ ആതിര വീട്ടിലേക്ക് കയറി വന്നു. അമ്മയുടെ അവസ്ഥകളെല്ലാം തന്നെ വിശദമായി പറയുമ്പോൾ ഒരു ചെറിയ ചിരി മാത്രമായിരുന്നു അവളുടെ മുഖത്ത്. സാർ ഒന്നുകൊണ്ടും പേടിക്കേണ്ട ഇതുപോലെ ഒരു അമ്മ എന്റെ വീട്ടിലും ഉണ്ടായിരുന്നു അതുകൊണ്ട് എനിക്കെല്ലാം തന്നെ ശീലമുള്ള കാര്യമാണ്. അവളുടെ ഉറച്ച തീരുമാനത്തിൽ ഉള്ള വാക്കുകൾ കേട്ട് പിന്നീട് അയാൾക്ക് വീട്ടിൽ നിന്ന് ധൈര്യമായി ജോലിക്ക് പോകാമായിരുന്നു. അമ്മയെ നോക്കുക മാത്രമല്ല വീട്ടിലെ എല്ലാ ജോലികളും കൃത്യമായി തന്നെ അവൾ ചെയ്തു.

ഒരു ദിവസം ഊണ് കഴിക്കുമ്പോൾ ആയിരുന്നു ആരാണെന്നും എന്താണെന്നും അയാൾ ചോദിച്ചത്. വിശ്വസിക്കാൻ കഴിയാത്ത ഒരു ജീവിതമായിരുന്നു അവളുടേത്. 17 വയസ്സിൽ അച്ഛന്റെ കൂട്ടുകാരൻ കല്യാണം കഴിക്കുകയും അതോർത്ത് എപ്പോഴും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന ഒരു അമ്മ അവൾക്കുണ്ടായിരുന്നു. മകളുടെ അവസ്ഥ കണ്ട് മാനസിക നില തെറ്റി പോവുകയായിരുന്നു ആ അമ്മയ്ക്ക്. കൂടാതെ തന്നെ കല്യാണം കഴിച്ച അയാൾ അമ്മയുടെ കിടപ്പറയിൽ കയറി വന്നതോടെ മുഴുഭ്രാന്തിയായി മാറുകയായിരുന്നു അമ്മ.

അതോടെ അച്ഛനും ഭർത്താവും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി പിന്നീട് ഒരു അനിയൻ മാത്രമായിരുന്നു കൂട്ട് അവൻ അവനെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയെ ഭാര്യയായി വീട്ടിലേക്ക് കൊണ്ടുവന്നു പിന്നീട് അവളുടെ ഭരണമായി. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആയിരുന്നു ഇതുപോലെ ഒരു ജോലി എന്റെ മുന്നിൽ വന്നത്. എല്ലാം പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് രമേശൻ കണ്ടു. അമ്മയിൽ വന്ന മാറ്റങ്ങൾ രമേശിനെ വളരെയധികം അത്ഭുതപ്പെടുത്തി ഇപ്പോൾ ചങ്ങലകളില്ലാതെ അമ്മയ്ക്ക് യാത്ര ചെയ്യാൻ പറ്റുന്നു.

അമ്മയുടെ മുറിയിൽ ഇപ്പോൾ സുഗന്ധം മാത്രം. ഒരു ദിവസം രാവിലെ മനസ്സ് നിറയെ അവളോടുള്ള സ്നേഹമായി രമേശൻ അവളെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചു. ഒരിക്കൽ പറ്റിപ്പോയ ഒരു തെറ്റ് വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ അവൾ ഏറെ ഭയപ്പെട്ടിരുന്നു. എന്നാൽ ജീവിതം ഒന്നേയുള്ളൂ. എന്റെ ജീവിതത്തിന്റെ മറുപുറമായി തന്നെ ഞാൻകാണുന്നു. എന്നാൽ വെറുമൊരു ഹോംനേഴ്സ് ആയിരുന്നു അവൾ.

അവളുടെ മനസ്സ് നിറയെ ഉള്ള ചോദ്യങ്ങൾ അയാൾക്ക് ഊഹിക്കാമായിരുന്നു. എന്നാൽ അയാൾ അവളോട് പറഞ്ഞു. നിന്നെ ഞാൻ നല്ലൊരു കുടുംബിനിയെ കാണുന്നു. ചെയ്യുന്ന ജോലി വളരെ ആത്മാർത്ഥമായി തന്നെ ചെയ്യുന്ന ഒരു ഉറച്ച മനസ്സും നിനക്ക് ഉണ്ട്. എന്റെ അമ്മയെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയുന്ന നിനക്ക് മകനെയും സ്നേഹിക്കാൻ കഴിയില്ലേ. ആലോചിച്ചു പറഞ്ഞാൽ മതി ജീവിതം ഒന്നേയുള്ളൂ. ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം അവൾ അത് പുതിയ ജീവിതത്തിന് സമ്മതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *