ഇതുപോലെ ഒരു മീൻ കറി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‌. മീൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ. | Tasty Fish Curry

മീൻ കറി വ്യത്യസ്തമായ രീതിയിൽ എങ്ങനെ ഉണ്ടാക്കിയാലും മീൻ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് വളരെയധികം താല്പര്യമുണ്ടാകും. എന്നും മീൻകറി വയ്ക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ രുചിയിൽ ഉണ്ടാക്കി നോക്കാം. ചോറിനും അപ്പത്തിനും ഇതുപോലെ ഒരു മീൻ കറി ഉണ്ടെങ്കിൽ വയറു നിറയുന്നത് അറിയുകയില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി, ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്തു കൊടുക്കുക.

   

അതിനുശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാളയുടെ നിറം ചെറുതായി മാറി വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു വരണം. അതിനുശേഷം ഒരു കപ്പ് വെള്ളം ചേർക്കുക.

അതിലേക്ക് പുളിക്ക് ആവശ്യമായ വാളൻപുളി ചേർക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. കറി തിളച്ച് വരുമ്പോഴുള്ള അതിലേക്ക് മീൻ ഇട്ടു കൊടുക്കുക. ശേഷം മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം മീൻ കറി കുറുക്കി എടുക്കുക. മീൻ എല്ലാം വെന്തു കുറുകി വരുമ്പോൾ മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തേങ്ങാപ്പാൽ എടുക്കുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ എടുക്കുക.

അതിനുശേഷം ചെറുതായി തിള വരുമ്പോൾ മല്ലിയില ചേർത്ത് ഓഫ് ചെയ്യുക. അതിനുശേഷം ഒരു പിടി ചുവന്നുള്ളി, ആവശ്യമായ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി കറിയിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇളക്കി മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *