നേന്ത്രപ്പഴം ആരോഗ്യത്തിനു വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. നേന്ത്രപ്പഴം ഉപയോഗിച്ചുകൊണ്ട് പല രീതിയിലുള്ള പലഹാരങ്ങൾ നാം തയ്യാറാക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇനി ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ടു പഴുത്ത നേന്ത്രപ്പഴം കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ വഴറ്റി വേവിച്ച് എടുക്കുക. പഴം വെന്തു വരുമ്പോൾ നല്ലതുപോലെ ഉടച്ചു കൊടുക്കുക. അതിനുശേഷം രണ്ടു നുള്ള് ഉപ്പ് ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. പൊടിച്ചതോ അല്ലാത്തതോ ആയ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഇതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം എന്നിങ്ങനെ ഇഷ്ടമുള്ളത് ചേർക്കാം. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലക്കാപൊടി ചേർക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.
അതിനുശേഷം ഓരോ ഉരുളകളും പൊടിച്ചുവെച്ച ബ്രെഡിലേക്ക് ഇട്ടുകൊടുത്ത് പൊതിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോ ഉരുളകളും ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം. വൈകുന്നേരം ചായക്ക് രുചികരമായ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.