ബീറ്റ്റൂട്ട് ഉപയോഗിച്ച് ഒരു കിടിലൻ അച്ചാർ പരിചയപ്പെടാം. ചോറിന് ഇതുപോലൊരു അച്ചാർ ഉണ്ടെങ്കിൽ മറ്റ് കറികളുടെ ഒന്നും ആവശ്യം ഇനിയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് 3 സ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു ബീറ്റ് റൂട്ട് ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ബീട്രൂട്ട് വഴറ്റിയെടുക്കുക. ബീറ്റ്‌റൂട്ടിൽ നിന്നും വെള്ളം എല്ലാം വറ്റി നല്ലതുപോലെ വാടിയതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം അതേ പാനിലേക്ക് കുറച്ചുകൂടി നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒന്നര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക.
അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 3 പച്ചമുളക് അരിഞ്ഞത്, ആറു ഏഴ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില ചേർത്തു നല്ലതുപോലെ വഴറ്റിയെടുക്കുക. അതിനുശേഷം കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉലുവ പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിനുശേഷം വാട്ടി വെച്ച ബീറ്റ്റൂട്ട് ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അതിലേയ്ക്ക് അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര ചേർത്ത് കൊടുക്കുക. ശേഷം അച്ചാർ കുറുകി വന്നാൽ ഇറക്കിവെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.