പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും ഉണ്ടാക്കിയിരുന്ന ഒരു നാടൻ പലഹാരം ഒരിക്കൽ കൂടി പരിചയപ്പെടാം. ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായ് ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ഒരു തണ്ട് കറിവേപ്പില ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ കൊത്ത് ഇട്ട് കൊടുക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ചൂടോടു കൂടിയ വെള്ളം കുറേശ്ശെയായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന തിനേക്കാൾ കുറച്ച് ലൂസ് ആയി കുഴച്ചെടുക്കുക. മാവ് കയ്യിൽനിന്നും വീഴുന്ന പാകത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക.
എണ്ണ ചൂടായി വന്നതിനുശേഷം രണ്ടു കയ്യിലും കുറച്ച് വെള്ളം നനക്കുക. അതിനുശേഷം തയ്യാറാക്കിവെച്ച മാവിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വെച്ച് പരത്തുക. പരത്തി എടുക്കുമ്പോൾ ഒരുപാട് കട്ടി കൂടാതിരിക്കാൻ ശ്രദ്ധിക്കുക . അതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു ഭാഗം മൊരിഞ്ഞു കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ഇതുപോലെ രണ്ടു ഭാഗവും നന്നായി മൊരിച്ചെടുക്കുക.
കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തീ ഒരുപാട് കൂടി പോകാതെ വെക്കുക. പാകമായതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ ബാക്കിയുള്ള മാവ് തയ്യാറാക്കി എടുക്കുക. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഈ നാലുമണി പലഹാരം എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.