യു.എ.ഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കി അമൽ നീരദും ജ്യോതിർമയിയും!! ഇരുവരും ഗോൾഡൻ കപ്പൾസ്‌ എന്ന് ആരാധകർ.. | New Happy News

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് അമൽ നീരദ്. സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾ ആണ് താരം നടത്താറുള്ളത്. മലയാള സിനിമയെ ഇന്ന് കാണുന്നപോലെ മാറ്റിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ തന്നെയാണ് അമൽ. മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന സിനിമയിലൂടെയാണ് സിനിമ സംവിധായകനായി അമൽ ചുവടു വക്കുന്നത്. പിന്നീട് മോഹൻലാലിനെ നായകനാക്കി സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയും സംവിധാനം ചെയ്തു.

   

ആദ്യ രണ്ട് സിനിമകളും ഹിറ്റ്‌ ആയതോടെ അമൽ സിനിമയിൽ തന്റെതായ ഇടം കണ്ടെത്തുകയായിരുന്നു.അതുവരെ മലയാള സിനിമ കാണാത്ത വ്യത്യസ്തമായ പുതുമയുള്ള സിനിമകൾ അമലിന്റെ സൃഷ്ടികളാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് അമൽ നീരദ് എന്ന സംവിധായകന് ഉള്ളത്. മലയാളത്തിലെ തന്നെ പ്രമുഖ നടിയായ ജ്യോതിർമയി ആണ് താരത്തിന്റെ ഭാര്യ. ഇപ്പോൾ ഇവരുടെയും ഒരു വിശേഷം ആരാധകർ ഏറ്റെടുക്കുകയാണ്.

യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ് ഇരുവരും.ദുബായിൽ വച്ച് ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവരുടെ ചിത്രങ്ങൾ വൈറൽ ആയത്. ഇ സി എച്ച് ഡിജിറ്റൽ എന്ന ദുബായ് ഗവണ്മെന്റ് സർവീസ് കൺസൾട്ടൻസി ആണ് ഇരുവർക്കും ഗോൾഡൻ വിസ നേടി കൊടുത്തത്. സിനിമ കലാരംഗത്ത് ശോഭിക്കുന്ന താരങ്ങൾക്കാണ് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിക്കുന്നത്.

ഇതിനോടകം നിരവധി സിനിമാതാരങ്ങൾക്കാണ് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടോവിനോ, തുടങ്ങിയ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. അവരോടൊപ്പം തന്നെ ഇപ്പോൾ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സിനിമ സംവിധായകനായ അമൽ നീരദ്. നിരവധി പേരാണ് ഗോൾഡൻ വിസ സ്വന്തമാക്കിയ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. പത്തുവർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

 

View this post on Instagram

 

A post shared by @ech_digital_

Leave a Reply

Your email address will not be published. Required fields are marked *