കാണുന്നവരെ എല്ലാം കരയിപ്പിച്ച് പേർളി മാണി. ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടിയതാണ് പേർളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ആരാധകർ. | Pearly New Funny Video

ആരാധകരുടെ പ്രിയ താരം ആണ് പേർളി മാണി. പേർളിയുടെയും ശ്രീനിഷിന്റെയും നില ബേബിയുടെയും വിശേഷങ്ങൾ ആരാധകർ സ്വന്തം വീട്ടിലെ അംഗങ്ങളുടെ വിശേഷം പോലെയാണ് സ്വീകരിക്കാറുള്ളത്. അതുകൊണ്ടുതന്നെ താരൻ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും നിരവധികളും കമന്റുകളും ആണ് നിമിഷനേരം കൊണ്ട് കിട്ടാറുള്ളത്. ഇപ്പോൾ ഇതാ പേർളി പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ശ്രീനിഷിന്റെ സഹോദരിയുടെ മക്കളോട് ഒന്നിച്ച് ചെയ്ത അതേ പാട്ടിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ പേർളിയോടൊപ്പം ഉള്ളത് ശ്രീനിഷിന്റെ അമ്മയാണ്.

   

ഈ സന്തോഷം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. പേർളി അമ്മയെ നോക്കി കാണിക്കുന്നു എന്നാണ് ആരാധകർ എല്ലാം പറയുന്നത്. അമ്മയുടെ ഡാൻസ് കണ്ട് കരയുന്ന പേർളിയെയും വീഡിയോയുടെ അവസാനം നമുക്ക് കാണാൻ സാധിക്കും. മല്ലിപ്പൂ എന്ന തമിഴ് ഗാനത്തിനാണ് രണ്ടുപേരും നൃത്തം ചെയ്തിരിക്കുന്നത്. ശ്രീനിഷ് തന്നെയാണ് ഈ വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. “ഞങ്ങളുടെ കൂടെ അമ്മ കൂടി റീൽസ് ചെയ്തപ്പോൾ” എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോക്ക് ലൈക്കുകളും കമന്റുകളും ആയി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ സീരിയൽ രംഗത്ത് പലരും ഈ വീഡിയോ കണ്ട് സന്തോഷപൂർവ്വം അവരുടെ സ്നേഹം പങ്കുവെച്ചിരുന്നു. “ഇതുപോലെ ഒരു അമ്മായമ്മയെ കിട്ടാൻ പുണ്യം ചെയ്യണമെന്നാണ്” പലരും അഭിപ്രായപ്പെടുന്നത്. വീഡിയോയുടെ അവസാനത്തിൽ പേർളിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതാണ് ആരാധകരെ കൂടുതൽ കരയിച്ചത്. ഈ വീഡിയോക്ക് പലരും കമന്റ് ചെയ്യുന്നത് “എന്താണെന്ന് അറിയില്ല വീഡിയോയുടെ അവസാനം ഞാനും കരഞ്ഞു പോയി” എന്നാണ്.

അത്രമാത്രമാണ് അമ്മയ്ക്കും മോൾക്കും ഉള്ള സ്നേഹം. “അമ്മയും മരുമോളും ആയല്ല അമ്മയും മകളുമായാണ് രണ്ടുപേരും ഇടപഴകുന്നത്” എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം ലൈവിൽ വന്ന് നിലുവിനു വേണ്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചത്. അതിനു പിന്നാലെ വന്ന ഈ വീഡിയോക്കും നിരവധി ആരാധകരാണ് അവരുടെ സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *