ഇന്ത്യൻ സിനിമയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹയായ വ്യക്തിയാണ് നയൻതാര.സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ കടന്നുവന്ന ഇന്ത്യൻ സിനിമയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് എത്തിപ്പെട്ട താരമാണ് നയൻതാര. ഈയടുത്താണ് നയൻതാരയും തമിഴിലെ സംവിധായകനായ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. സിനിമ ലോകം ഒന്നടങ്കം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിനുശേഷം ഇരുവരും ഹണിമൂൺ പോയ ദൃശ്യങ്ങൾ വിഗ്നേഷ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിരുന്നു. ഈ ചിത്രങ്ങൾ പ്രേക്ഷകർ നിമിഷങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ അമ്മയായ ഓമന കുരിയന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്വിഗ്നേഷ് ശിവൻ. പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന ഒരു കുറിപ്പാണ് ചിത്രത്തോടൊപ്പം വിഗ്നേഷ് നൽകിയിരിക്കുന്നത്.
നയൻതാരയുടെ അമ്മയുടെ നെറുകയിൽ ചുംബിച്ചു നിൽക്കുന്ന ചിത്രമാണ് വിഗ്നേഷ് പങ്കുവെച്ചത്. അമ്മയുടെയും മകന്റെയും സ്നേഹം ഈ ചിത്രത്തിൽ കാണാം എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരമാണ് നയൻതാര. എന്നാൽ വിഘ്നേഷ് വഴി ഇവരുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. എന്റെ മറ്റൊരു അമ്മക്ക് പിറന്നാൾ ആശംസകൾ എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സ്ത്രീ എന്നും വിഘ്‌നേഷ് പറഞ്ഞു.
ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. സ്വന്തം അമ്മയെ പോലെയാണ് ഓമന കുര്യനെ വിഘ്നേഷ് കാണുന്നത് എന്നതിനുള്ള ഒരു വലിയ തെളിവാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തുന്നത്.ഒപ്പം വിഘ്‌നേഷിന്റെ ഈ സ്നേഹത്തെയും ആരാധകർ പുകഴ്ത്തുന്നുണ്ട്.ഇരുവരുടെയും വിവാഹ ശേഷം വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.അത്തരത്തിൽ വിഘ്‌നേഷിന്റെ പുതിയ പോസ്റ്റും വൈറൽ ആവുകയാണ്.
View this post on Instagram