സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാൻ അഞ്ചു മിനിറ്റിൽ ചായക്കടി തയ്യാറാക്കാം. ഇതുപോലെ ഒരു പലഹാരം ഇനി ആർക്കുവേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് മൈദ പൊടി എടുക്കുക.
അതിലേക്ക് കാൽക്കപ്പ് റവ ചേർക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര, ഒരു നുള്ളു ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ്, എടുത്തുവെച്ച് മുട്ട ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പാലും കൂടി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.
അതിനുശേഷം ചപ്പാത്തിക്ക് പരത്തുന്ന തിനേക്കാൾ ചെറിയ കട്ടി കൂട്ടി പരത്തിയെടുക്കുക. അതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നെ നന്നായി ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോന്നും ഇട്ട് കൊടുക്കുക. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക.
ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ നാലുമണി പലഹാരം എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.