ഹിമാലയൻ യാത്രക്കിടെ ബൈക്ക് പഞ്ചർ ആയ യുവാക്കൾക്ക് ലഭിച്ച സൗഭാഗ്യം!!! സഹായിക്കാൻ എത്തിയ വ്യക്തിയെ കണ്ടു ഞെട്ടൽ മാറാതെ യുവാക്കൾ.

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ലോകത്തിന്റെ ഏതറ്റത്തെക്കും ചെന്നെത്താൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാവില്ല. ഈ ഇടയ്ക്ക് നമ്മുടെ നാട്ടിൽ നിന്നും കുറച്ചു യുവാക്കൾ ലഡാക്കിലേക്ക് യാത്ര ചെയ്തിരുന്നു. അപ്പോൾ അവർക്ക് സംഭവിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വാർത്തയാകുന്നത്. ബൈക്ക് റൈഡേഴ്സ് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ലഡാക്ക്. നിരവധി പേർ ഇരുചക്രവാഹനങ്ങളിൽ ദിവസവും ലഡാക്കിലേക്ക് യാത്ര തിരിക്കുന്നുണ്ട്.

   

എന്നാൽ മഞ്ജു കശ്യപ് എന്ന വ്യക്തിക്ക് ലഭിച്ച ഒരു വലിയ സൗഭാഗ്യമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. യാത്രാമദ്ധ്യേ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചർ ആവുകയായിരുന്നു. തുടർന്ന് ഒരുപാട് പേരോട് ഇവർ സഹായം ചോദിക്കുകയും ഒടുവിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു വ്യക്തി ബൈക്ക് നിർത്തുകയും ഇവരുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു. കംപ്രസ്സർ ഉണ്ടോ എന്ന് ആ വ്യക്തി ചോദിക്കുകയും ഇവർ ഇല്ല എന്ന് മറുപടി പറയുകയും ചെയ്തു. പിന്നീട് ഒരുപാട് നേരം സംസാരിച്ചു. പുറകിൽ ഒരു കാർ വരുന്നുണ്ട് അതിൽ കംപ്രസ്സർ ഉണ്ട് എന്ന് ഇവരോട് ആ വ്യക്തി പറയുകയായിരുന്നു.

പിന്നീട് കാറിനു വേണ്ടി ഇവർ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. തന്നെ പരിചയപ്പെടുത്താനായി ആ വ്യക്തി ഹെൽമെറ്റ്‌ ഊരിയപ്പോൾ ആണ് ആളാരാണ് എന്ന് ഇവർക്ക് പിടികിട്ടുന്നത്. അത് മറ്റാരും ആയിരുന്നില്ല പ്രേക്ഷകരുടെ സ്വന്തം തല എന്ന് വിളിപ്പേരുള്ള അജിത്ത് സാർ ആയിരുന്നു ആ ബൈക്ക് റൈഡർ. അജിത്തിനെ കണ്ടതും വിശ്വസിക്കാൻ പറ്റാത്ത രീതിയിലാണ് ഇവർ നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ഹിമാലയത്തിലേക്ക് ബൈക്ക് റൈഡ് നടത്തുന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

എന്നാൽ വലിയൊരു സൗഭാഗ്യമാണ് ഈ യുവാക്കൾക്ക് ലഭിച്ചത്. മുൻപും അദ്ദേഹത്തിന്റെ വിനയത്തെയും എളിമയെയും പറ്റി നിരവധി പേർ പറഞ്ഞിട്ടുണ്ട്. ഇവർ ബൈക്ക് റിപ്പയർ ചെയ്യുകയും ഒന്നിച്ചു ചായ കുടിക്കുകയും ചെയ്തു. പിന്നീട് യുവാവ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. അജിത്തിന്റെ എളിമയെ പറ്റി തന്നെയാണ് കൂടുതൽ പേരും പറയുന്നത്. മറ്റു താരങ്ങൾ കണ്ടുപഠിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ഈ വിനയം. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *