മലയാള സിനിമയിലെ പ്രധാന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ.മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം നേടിയെടുത്ത നായികയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജന കലോത്സവ വേദികളിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ മഞ്ജു വാര്യർ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളം സിനിമ അഭിനേതാക്കളിൽ ഒരാളാണ്. തുടർച്ചയായി രണ്ടു തവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായ മഞ്ജു വാര്യർ 1995ൽ.
പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. 1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന സിനിമയിലെ കഥാപാത്രം വളരെ തന്മയത്വത്തോടെ അഭിനയിച്ച മഞ്ജു വാര്യർ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറി. നായിക പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജു വാര്യർ അഭിനയിച്ചു.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം മഞ്ജു വാര്യർക്ക് ലഭിച്ചു. തന്റെ നൃത്തത്തിലൂടെ ഒരുപാട് സ്റ്റേജുകളും മഞ്ജു വാര്യർ കീഴടക്കി. കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടു നിന്നു മഞ്ജു വാര്യർ 2014 ൽ പുറത്തിറങ്ങിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുന്നത്.
പിന്നീട് അങ്ങോട്ട് എന്നും എപ്പോഴും റാണി പത്മിനി എന്ന് തുടങ്ങിയ നായിക പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ജോലി ചെയ്തു. മലയാള സിനിമ ആസ്വാദകരുടെ നായിക സങ്കല്പങ്ങളിൽ മുൻപന്തിയിലായിരുന്നു മഞ്ജു വാര്യർ. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളോടൊപ്പവും മഞ്ജു വാര്യർ നായികയായി വേഷമിട്ടു. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിൽ നിറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക.