മലയാളി ആരാധകർക്ക് വളരെ പ്രിയപ്പെട്ട കുടുംബമാണ് പേർളി മാണിയുടേത്. ടെലിവിഷൻ അവതാരികയായി കടന്നുവന്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് പേർളി മാണി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മാണി മലയാള പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാകുന്നത്. ഈ ഷോയുടെ അവതാരിക ആയിരുന്നു പേർളി.പിന്നീട് ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ് ബോസ് എന്ന ഷോയുടെ റണ്ണർ അപ്പ് ആയിരുന്നു പേർളി.
ഇതേ ഷോയിൽ അംഗമായിരുന്ന നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദുമായി ആണ് പേർളിയുടെ വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും തമ്മിലുള്ള വീഡിയോകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. പേർളിയുടെ യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ർസ് ആണ് ഉള്ളത്. ഇരുവരുടെയും മകളാണ് നിലക്കുട്ടി. കൊച്ച് നിലയുടെ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോൾ നിളയും പേർളിയും ശ്രീനിഷും ഒരുമിച്ച് ചെന്നൈയിൽ പോകുന്നതിനു മുൻപ് എയർപോർട്ടിൽ വച്ചുള്ള വീഡിയോയാണ് വൈറൽ ആയി മാറുന്നത്. നടിമാരായ ശരണ്യ ആനന്ദും രമ്യയും ആശ അരവിന്ദും പേർളിയെയും കുടുംബത്തെയും കണ്ടുമുട്ടിയ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്. മൂന്നുപേരും നിള കുട്ടിയെ താഴെ വയ്ക്കാതെ കളിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് വീഡിയോ. വളരെ സന്തോഷത്തോടെ തന്നെ നിള ബേബി അവരോടൊപ്പം കളിക്കുന്നതും.
വീഡിയോയിൽ കാണാം നിളക്കുട്ടിക്ക് പൊട്ടു വെച്ചു കൊടുക്കുന്നതും കൊഞ്ചിക്കുന്നതും വീഡിയോയിൽ കാണാം. മൊട്ടയടിച്ച നിള ബേബിയെ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും നിള കുട്ടിക്ക് ഉണ്ട് വലിയതരത്തിലുള്ള ഫോളോവേഴ്സ് ആണ് കുട്ടിയുടെ അക്കൗണ്ടിൽ ഉള്ളത്.നിളക്കുട്ടിയുടെ ഏതൊരു വീഡിയോക്കും വൻ തരത്തിലുള്ള ഫാൻസ് ഫോളോവേഴ്സ് ആണ് ഉള്ളത്. അത്തരത്തിൽ ഉള്ള പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.