തെരുവുകളിൽ കഴിയുന്ന പക്ഷി മൃഗാദികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അവർ തങ്ങളുടെ കുട്ടികളെ എത്ര സംരക്ഷണം ആണ് നോക്കുന്നത് ഏത് പ്രതികൂലമായ സാഹചര്യങ്ങൾ വന്നാലും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അമ്മ അവിടെ ഉണ്ടായിരിക്കും പലപ്പോഴും ഇതുപോലെയുള്ള ഒരുപാട് വാർത്തകൾ നമ്മൾ കാണുന്നതാണ് സോഷ്യൽ മീഡിയയിലൂടെ എന്നാൽ ഇത് വളരെ ഹൃദയഭേദകമായ ഒരു കാഴ്ച തന്നെയായിരുന്നു.
കാരണം തെരുവിൽ കഴിയുന്ന നായക്കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി നല്ല രീതിയിൽ നോക്കാൻ വേണ്ടി ശ്രമിച്ച ഒരു യുവതി ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവർക്ക് വളരെ ഇഷ്ടമായി കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അവർ ആഗ്രഹിച്ചു. ആ നായ അമ്മ അവരെ ആരെയും തടഞ്ഞില്ല തങ്ങളെപ്പോലെ തന്നെ ഒരു ജീവിതം കുട്ടികൾക്ക് ഉണ്ടാകരുത് എന്നാണല്ലോ.
ഏതൊരു അമ്മമാരും ആഗ്രഹിക്കുന്നത് അത് തന്നെയാണ് ഇവിടെ നായക്കുട്ടികളുടെ അമ്മയും ആഗ്രഹിച്ചത്. തന്നെപ്പോലെ ഈ തെരുവിൽ കഴിയേണ്ടവരല്ല തന്റെ കുട്ടികൾ അവർക്കെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകണം അതുകൊണ്ടുതന്നെ ആ യുവതി കുഞ്ഞുങ്ങളെ എടുക്കാൻ വന്നപ്പോഴും പെട്ടിയിലാക്കി കൊണ്ടുപോകുമ്പോഴും അവർ തടയാതിരുന്നത്.
അതെ കൊണ്ടുപോകുന്നതിനു മുൻപായി നിറകണ്ണുകളോടെ തന്റെ കുഞ്ഞിനെ ഒന്നുകൂടെ കാണാൻ വരുകയും നക്കി തുടയ്ക്കുകയും ചെയ്യുന്ന നായയുടെ സങ്കടം കണ്ട് ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞു.വണ്ടിയെടുക്കാൻ സമയമായപ്പോൾ നായക്കുട്ടികളുടെ അമ്മ തിരിഞ്ഞ് ഒരു നടത്തമാണ് പിന്നെ ഒരിക്കലും തന്റെ കുഞ്ഞുങ്ങളെ അത് തിരിഞ്ഞു നോക്കിയില്ല.