ഒരു നേരത്തെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്നവനെ പറ്റിക്കാൻ നോക്കിയാൽ ഇതായിരിക്കും ഫലം.

നമുക്ക് ചുറ്റും നോക്കിയാൽ ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നത് കാണാൻ സാധിക്കും അവരെല്ലാവരും നല്ലതുപോലെ ജീവിക്കുന്നതിനും കഴിയുന്നതിനു വേണ്ടിയാണ് അധ്വാനിക്കുന്നത് എന്നാൽ പലപ്പോഴും നമ്മൾ അധ്വാനത്തെ കാണാതെ അതിന് കളിയാക്കുകയും അതിനെ ബഹുമാനിക്കാതിരിക്കുകയും ചെയ്യും എല്ലാ ജോലിക്കും അതിന്റേതായിട്ടുള്ള മഹത്വം ഉണ്ട്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ സ്വാർത്ഥറായിട്ടുള്ള ആളുകൾ ഉള്ളതുകൊണ്ടുതന്നെ.

   

അവർ പലപ്പോഴും സ്വന്തം കാര്യത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്നാൽ ഇവിടെ സംഭവിച്ചത് കണ്ടോ ഇനി ഒരാളെ പറ്റിക്കാൻ നോക്കിയാൽ ഇതായിരിക്കും അതിന്റെ ഫലം. ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തി പുറത്തുകൂടി ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഒരാളെ കാണുകയും അയാളുടെ കയ്യിൽ നിന്നും കുറച്ചു ഭക്ഷണസാധനങ്ങൾ വാങ്ങിക്കുകയും ചെയ്തു എന്നാൽ.

ബസ് എടുക്കാൻ പോകുന്ന ആ ടൈമിൽ ആയിരുന്നു അയാൾ ഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി എത്തിയത് ബസ് സ്റ്റാർട്ട് ചെയ്തു എന്ന് മനസ്സിലാക്കിയ ആ നിമിഷം അയാൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ പുറത്തേക്ക് കാണിക്കുകയും അത് വാങ്ങിക്കാനായി കൈ ഉയർത്തിയ ഉടനെ തന്നെ അയാൾ ബസ്സിന്റെ ഉള്ളിലേക്ക് കൈവലിക്കുകയും ആണ് ചെയ്തത് ഈ പാവപ്പെട്ട മനുഷ്യൻ താഴെ നിന്നും.

ഒരുപാട് ശബ്ദം ഉണ്ടാക്കുകയും പൈസ തരാൻ വേണ്ടി ബസിന്റെ പിന്നാലെ ഓടുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കാണുന്നത്. അയാൾ വിചാരിച്ചത് ഇതൊന്നും തന്നെ ആരും കാണില്ല ആരും ശ്രദ്ധിക്കില്ല എന്നായിരുന്നു പക്ഷേ ഇതെല്ലാം കണ്ടുകൊണ്ട് മുന്നിൽ ഒരാൾ ഉണ്ടായിരുന്നു ഡ്രൈവർ. അയാൾ ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി ആ പാവപ്പെട്ടവനെ നൽകിയതിന് ശേഷമാണ് വണ്ടി എടുത്തത്.