അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ. ഇവനെ കാവലായി വളർത്തുനായ മാത്രം.

തെരുവിൽ ഒരു 9 10 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് ഒരു വ്യക്തിയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വീടില്ലാതെ തെരുവിൽ ജീവിക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത് അതോടെയാണ് ഇവന്റെ കഥകൾ അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടായത്.

   

അവനെ എല്ലാവരെയും പോലെ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെ ഉപേക്ഷിച്ച് അമ്മ പോയി. അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു പക്ഷേ അന്നുമുതൽ അവന് കാവലായി അവന്റെ വളർത്തുനായ ഉണ്ടായിരുന്നു കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെയൊന്നും അറിയില്ലായിരുന്നു എവിടെ നിന്നാണ് വന്നത് എന്നോ കുടുംബക്കാരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

ജീവിക്കാൻ വേണ്ടി അവൻ പകൽ ചായയും ബലൂണുകളും വിൽക്കും ആ പൈസ കൊണ്ട് അവനും നായ കുട്ടിയും കഴിയുകയും ചെയ്തു. രാത്രിയാകുമ്പോൾ തെരുവുകളിൽ ഉറങ്ങുകയും ചെയ്തു പക്ഷേ അവനെ ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ലാത്ത കാരണം അവന് കാവലായി വളർത്തുനായ എപ്പോഴുമുണ്ടാകും. പിന്നീട് നിയമനടപടികളിലൂടെ ആ ഭരണകൂടം കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

അവൻ ജോലി ചെയ്യുന്ന ചായക്കടയിലെ വ്യക്തി പറയുന്നത് ഇങ്ങനെ ആ നായ അവനെ വിട്ട് എവിടേക്കും പോകില്ല അവൻ ജോലി ചെയ്യുമ്പോൾ ഒരു മൂലയിൽ ഇരിക്കും അതുപോലെ അവൻ ആത്മാഭിമാനം ഉള്ളവനാണ്. അവനെ ഒന്ന് പ്രവചനമായി സ്വീകരിക്കുകയില്ല നായക്ക് നൽകുന്ന പാലു പോലും അവൻ പൈസ കൊടുത്തു മാത്രമേ വാങ്ങാറുള്ളൂ അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *