ഭിക്ഷ ചോദിച്ചത് അല്ലല്ലോ ജന്മദിനത്തിൽ മിട്ടായി നീട്ടിയതല്ലേ ആ കുഞ്ഞ്. പിറന്നാൾ ദിവസം അമ്മ കുഞ്ഞിന് വേണ്ടി ചെയ്തത് കണ്ടോ.

പിറന്നാൾ ദിവസം നമുക്കെല്ലാവർക്കും പ്രത്യേകത നിറഞ്ഞതാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാളുകൾ ആഘോഷിക്കുന്നത് ഇന്ന് ഒരു പതിവ് കാഴ്ച തന്നെയാണ്. അത്തരം ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ഫുട്പാത്തിൽ ഇരിക്കുന്ന അമ്മയും കുഞ്ഞുങ്ങളും അമ്മ തന്നെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം കയ്യിലുള്ള കുഞ്ഞ് കവർ നീട്ടിക്കൊണ്ട് മിട്ടായി കൊടുക്കുന്നു കാര്യം തിരക്കിയപ്പോഴാണ് തന്റെ മകന്റെ പിറന്നാളിന് എങ്ങനെയെങ്കിലും ആഘോഷിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

   

എന്നും അമ്മ വളരെ നിഷ്കളങ്കമായി പറഞ്ഞത്. മുന്നിലൂടെ കടന്നുപോകുന്ന ചിലർ മിട്ടായി വാങ്ങി കാര്യം പോലും നോക്കാതെ തിരികെ പോയി മറ്റുള്ളവർ അവരെ അവഗണിച്ച് കടന്നുപോയി ചില നല്ല മനസ്സുകൾ ആ കുഞ്ഞിനെ പിറന്നാൾ ആശംസകൾ സമ്മാനങ്ങളും നൽകാൻ മറന്നില്ല ഈ ദിവസം ഞങ്ങൾ ഒന്നും കഴിച്ചില്ലെങ്കിലും മകന്റെ പിറന്നാൾ ആഘോഷിക്കണം എന്നുണ്ടായിരുന്നു എന്നും വീടില്ലാത്ത കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത് എന്നും ആ അമ്മ പറഞ്ഞു.

ഇത് നമ്മുടെ കേരളത്തിൽ തന്നെ നടന്ന സംഭവമാണ് പലരും അതിനെ നോക്കാതെ പോകുമ്പോൾ ഒന്ന് മനസ്സിലാക്കുക അമ്മയ്ക്ക് തന്നെ കുഞ്ഞിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമായിരുന്നു അത് ചിലപ്പോൾ നല്ല വസ്ത്രം കൊടുക്കുവാനും നല്ല ഭക്ഷണം കൊടുക്കുവാനോ അമ്മയ്ക്ക് സാധിക്കണം എന്നില്ല പക്ഷേ പിറന്നാൾ ദിവസം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത് സന്തോഷത്തോടെ ഇരിക്കുവാൻ മാത്രമാണല്ലോ.

അത് ആ അമ്മയ്ക്ക് കൊടുക്കുവാൻ സാധിച്ചു. ഇത്രയും മനോഹരമായ ഒരു ദൃശ്യം കാണാൻ സാധിച്ചതും വളരെ ഭാഗ്യം തന്നെ. നമ്മുടെ പിറന്നാളുകൾ എല്ലാം വലിയ ആഘോഷത്തിൽ നടത്തുമ്പോൾ ഒരു കാര്യം ചിന്തിക്കുക സ്വന്തം പിറന്നാൾ ദിവസം നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ പോകുന്ന പലരും ഈ ലോകത്ത് ഉണ്ട് അവർക്ക് വേണ്ടിയെങ്കിലും ഇനി നമ്മുടെ പിറന്നാൾ ദിവസം മാറ്റിവെക്കുക.