സുബ്രഹ്മണ്യ ഭഗവാന്റെ പൂർണ്ണ അനുഗ്രഹവും ലഭിക്കുവാൻ സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് സ്കന്ദ സൃഷ്ടി ദിവസം. പ്രത്യേകിച്ചും തുലാം മാസത്തിലെ ഷഷ്ടി ദിവസം. കാരണം ഈ ഒരു ഷഷ്ടി ദിവസമാണ് സാക്ഷാൽ മുരുകൻ ചൂര പത്മാസുരനെ വധിച്ചത് എന്നാണ് വിശ്വാസം. സ്വന്തം മകനുവേണ്ടി പാർവതി ദേവി എടുത്ത വ്രതമാണ് സ്കന്ദസൃഷ്ടി വൃതം.
ഇത് ആറ് ഷഷ്ടിവൃതത്തിന് തുല്യമാണ് എന്നാണ് പറയപ്പെടുന്നത്. ആറു ദിവസങ്ങളിൽ ആയിട്ട് വേണം ഇത് തുടങ്ങുവാൻ ഇന്നേ ദിവസമാണ് ഇത് ആരംഭിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും മക്കളുടെ ഉയർച്ചയും അവരുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനും ജീവിതലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും വളരെയധികം വിശേഷപ്പെട്ടതാണ് .
ഈ വ്രതം കാര്യസൃഷ്ടിക്കും നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടന്ന് കിട്ടുന്നതായിരിക്കും. അതുപോലെ ഇതുവരെ ഷഷ്ടിവൃതം എടുക്കാത്തവർ ആണെങ്കിലും ഷഷ്ടിവൃതം എടുക്കാൻ ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസം കൂടിയാണ്. ആറു ദിവസം വ്രതം എടുക്കുന്നവർ കൃത്യമായി ആറു ദിവസം തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് വ്രതം എടുക്കാൻ ആരംഭിക്കുകയാണ് വേണ്ടത്.
ചിലപ്പോൾ കടുത്ത പരീക്ഷണങ്ങൾ ആയിരിക്കും വ്രതം എടുക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവരുന്നത് എന്നാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് നമ്മൾ മുന്നോട്ടു പോവുകയാണ് വേണ്ടത് അങ്ങനെ വരുമ്പോൾ മാത്രമേ ഭഗവാന്റെ പൂർണ അനുഗ്രഹം നമ്മൾക്ക് ലഭിക്കുകയുള്ളൂ. എടുക്കുന്നവരും എടുക്കാത്തവരും എല്ലാം തന്നെ ക്ഷേത്രദർശനം നടത്തുകയും വീട്ടിൽ നിലവിളക്ക് കത്തിച്ചുവച്ച് ഭഗവാന്റെ രൂപത്തിൽ പ്രവർത്തിക്കുന്നതും എല്ലാം തന്നെ വളരെയധികം വിശേഷപ്പെട്ടതാണ്.