ചെറിയ കുട്ടികളെല്ലാം ജനിക്കുമ്പോൾ സാധാരണ അമ്മമാർ കുട്ടികൾക്ക് വേണ്ടി ജീവിക്കും ആദ്യമെല്ലാം ജോലിക്ക് പോകാം എന്ന് പറയുമെങ്കിലും പലപ്പോഴും ഒരു കുട്ടിയായി കഴിയുമ്പോൾ അവരത് സ്വയമേ അവസാനിപ്പിക്കും കുട്ടി വളർന്ന് കഴിഞ്ഞതിനുശേഷം ജോലിക്ക് പോകാം എന്ന് പലപ്പോഴും അമ്മമാർ ചിന്തിക്കും ഈ സമയങ്ങളിൽ അവർ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും വേണ്ട എന്നു വെച്ചുകൊണ്ടാണ് അവർ തന്റെ കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നത് .
എന്നാൽ കുടുംബത്തിലുള്ളവർ ആരും തന്നെ അത് പലപ്പോഴും മനസ്സിലാക്കാറില്ല ഒരമ്മയ്ക്ക് മാത്രമേ ആ ഒരു അവസ്ഥ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ഇതാ എന്നാൽ അത്തരം തടസ്സങ്ങൾ ഒന്നും തന്നെ തനിക്ക് ബാധകമാവില്ല തന്റെ കുഞ്ഞിനെ വളർത്തുന്നതിനോടൊപ്പം തന്നെ തന്റെ അഭിരുചികളും വളർന്നു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു അമ്മയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി തിരഞ്ഞെടുത്ത ഓരോ വ്യക്തികൾക്കും റോഡ് ആയാലും ഏത് സ്ഥലങ്ങൾ ആയാലും അത് ചിത്രങ്ങൾ പകർത്തുന്ന ലൊക്കേഷനുകളാണ്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു ബാഗും കയ്യിൽ പിടിച്ച് ഒരു കൈയിൽ ക്യാമറയും പിടിച്ച് ഫോട്ടോ എടുക്കുന്ന തിരക്കിലാണ് അമ്മ. കുഞ്ഞ് ആണെങ്കിലോ കിടന്ന് ഉറങ്ങി പോവുകയും .
കുഞ്ഞിന്റെ ഉറക്കത്തിന് യാതൊരു തടസ്സവും അമ്മ ഉണ്ടാക്കുകയും ചെയ്യുന്നില്ല. തന്റെ കുഞ്ഞിനെ ഒപ്പം ചേർത്തുപിടിക്കുകയും അതുപോലെതന്നെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എല്ലാം തന്നെ ചെയ്യുകയുമാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നവരെല്ലാം തന്നെ ഇനി പുറത്തേക്ക് വരുക തന്നെ വേണം.