ഒന്നാം സമ്മാനം ലഭിച്ചപ്പോൾ പൊതുസ്ഥലത്ത് വെച്ച് തന്നെ അമ്മയെ മുൻനിർത്തി ഈ കുട്ടി പറഞ്ഞത് കേട്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ എല്ലാം അനുമോദിക്കുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു വേദിയിൽ വിശിഷ്ട വ്യക്തികളും കാണുന്നതിനുവേണ്ടി ഒരുപാട് ആളുകളും വന്നിരുന്നു. സമ്മാനം കൊടുത്തിരുന്നത് ഏറ്റവും അവസാനത്തെ റാങ്ക് വാങ്ങിയ കുട്ടിക്ക് ആദ്യവും ആ രീതിയിലായിരുന്നു പോയിക്കൊണ്ടിരുന്നത് പത്താമത്തെ സ്ഥാനത്തുണ്ടായിരുന്ന കുട്ടിക്ക് സമ്മാനം കൊടുത്ത ചടങ്ങ് ആരംഭിച്ചു ഓരോ കുട്ടികളും ഞങ്ങളെ സഹായിച്ച അധ്യാപകരെയും മാതാപിതാക്കളോടും ദൈവത്തോടും എല്ലാം തന്നെ നന്ദി പറയുകയും ചെയ്തു .

   

എല്ലാവരും തന്നെ നല്ല രീതിയിൽ സംസാരിച്ചു ഒടുവിൽ ഒന്നാം സമ്മാനത്തിന് അർഹനായിട്ടുള്ള അരുണിനെ വേദിയിലേക്ക് അവതാരിക ക്ഷണിച്ചു അവൻ എല്ലാവർക്കും മുന്നിലൂടെ വേദിക്ക് മുൻപിലായി വന്ന് നിന്നു.അവൻ വേദിയിൽ ഇരിക്കുന്ന വിശിഷ്ട വ്യക്തികളെയോ അല്ല നോക്കിയത് കാണികൾക്കിടയിൽ തന്നെ അമ്മയെയാണ് നോക്കിയത് കാരണം ആ വിജയം തന്റെ അമ്മയ്ക്കു കൂടിയുള്ളതാണ്.അവൻ വേദിയിൽ കയറി നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നതിനു മുൻപായി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.എന്റെ ഈ വിജയത്തിന് പിന്നിൽ എന്റെ അമ്മ മാത്രമാണ് കാരണം .

എന്റെ അമ്മയ്ക്ക് പപ്പടം ഉണ്ടാക്കുന്ന ജോലിയാണ് ഉള്ളത് അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് എന്നെ വളർത്തുന്നത്. ആ ക്ലാസ്സ് ഇല്ലാത്ത സമയങ്ങളിൽ എല്ലാം തന്നെ അമ്മയുടെ കൂടെ ഞാൻ പപ്പടം വിൽക്കാൻ പോകുമായിരുന്നു പലപ്പോഴും മഴയുള്ള സമയങ്ങളിൽ അമ്മ എന്റെ കൂടെ ഇരിക്കും എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഓടി നടക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പരീക്ഷയുണ്ടാകുന്ന സമയത്തെല്ലാം എന്റെ കൂട്ടിന് അമ്മയും ഇരിക്കും ഞാൻ ഉറങ്ങുമ്പോൾ ആയിരുന്നു അമ്മയും ഉറങ്ങിയിരുന്നത് അതുകൊണ്ട് എന്റെ വിജയം എന്റെ അമ്മയുടെ കൂടി വിജയമാണ് അതുകൊണ്ട് എനിക്കൊരു ആഗ്രഹമുണ്ട് .

ഈ സമ്മാനം എന്റെ അമ്മയുടെ കൈ തന്നെ ഏറ്റു വാങ്ങണം. എല്ലാവരും നിറഞ്ഞ കയ്യടി കൊടുത്തുകൊണ്ട് അമ്മയെ സ്വീകരിച്ച് ഇരുത്തി. അമ്മയെ കണ്ടപ്പോൾ വിശിഷ്ട വ്യക്തിക്ക്പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായി അയാൾ സമ്മാനദാനം കഴിഞ്ഞ് മൈക്ക് വാങ്ങി സംസാരിച്ചു എനിക്ക് ഈ കുഞ്ഞിനെയും ഈ കുഞ്ഞിന്റെ അമ്മയെയും ഇപ്പോഴാണ് മനസ്സിലായത്.

ഇവന്റെ അഡ്മിഷന്റെ ആവശ്യത്തിനുവേണ്ടി എന്റെ സ്കൂളിൽ വന്നപ്പോൾ അന്ന് പാവപ്പെട്ടവർ ആയതുകൊണ്ട് ഇവരെ ഞാൻ വിലക്കി പക്ഷേ അതിൽ ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു. ഇനി ആ തെറ്റ് ഞാൻ തിരുത്തണം ഈ കുഞ്ഞിന്റെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഞാൻ തന്നെ നോക്കാം. ഇവന് എത്രത്തോളം പഠിക്കണമെങ്കിലും അത്രയും പഠിച്ചോട്ടെ എല്ലാ ചെലവുകളും ഞാൻ ഇനി വഹിച്ചു കൊള്ളാം. അവന്റെ ആഗ്രഹങ്ങളെല്ലാം സാധ്യമാകുന്ന നിമിഷങ്ങൾ ആയിരുന്നു അത്