ഉമ്മ ഗൾഫിലുള്ള മകന് കൊടുത്ത കിടിലൻ സർപ്രൈസ് കണ്ടോ മക്കൾ മാത്രം മാതാപിതാക്കൾക്ക് സർപ്രൈസ് കൊടുത്താൽ പോരല്ലോ.

സാധാരണയായി വിദേശത്ത് താമസിക്കുന്ന മക്കൾ വീട്ടുകാരോട് പറയാതെ കൂട്ടുകാരോട് മാത്രമായി വീട്ടിലേക്ക് വരുകയും വീട്ടിലെ ഉള്ളവർക്കെല്ലാം തന്നെ വലിയ സർപ്രൈസ് കൊടുക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും അത്തരത്തിലുള്ള ഒരു വീഡിയോ അല്ലെങ്കിൽ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. സാധാരണ മക്കളെല്ലാവരും വിദേശത്തുനിന്നും.

   

നാട്ടിലേക്ക് എത്തിയതിനുശേഷം ആണ് സർപ്രൈസ് കൊടുക്കാറുള്ളത് എന്നാൽ ഇവിടെ ഉമ്മ നാട്ടിൽ നിന്നും വിദേശത്തേക്ക് പോവുകയും തന്റെ മകൻ ഉള്ള സ്ഥലം എത്തുകയും തന്റെ മകനെ വലിയൊരു സർപ്രൈസ് കൊടുക്കുകയും ആണ് ഉമ്മ ഇവിടെ ചെയ്തത്. സാധാരണ ഉമ്മ ഒരു പർദ്ദ ധരിക്കുകയും ശേഷം മകൻ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോവുകയും കുറച്ച് സാധനങ്ങൾ വാങ്ങി മകൻ സെക്ഷൻ ചെയ്യുന്ന ബില്ല് സെക്ഷനിലേക്ക് പോവുകയും ചെയ്തു.

അവിടെവെച്ച് സാധനങ്ങൾ കൈമാറി ഉമ്മ മകന്റെ മുൻപിൽ നിന്നോ. അപ്പോൾ അദ്ദേഹം ആ യുവതിയെ ചെറുതായി ഒന്ന് നോക്കി ശേഷം വീണ്ടും പേപ്പറിൽ നോക്കി കുറച്ച് സമയം കഴിഞ്ഞ് എന്തോ സംശയമുള്ളതുപോലെ ഉമ്മയെ നോക്കുകയും ചെയ്തു. എന്നാൽ തന്റെ ഉമ്മയെ കണ്ടുപിടിക്കാൻ ആ ചെറുപ്പക്കാരനെ പ്രത്യേകിച്ച് അധികം സമയം വേണ്ടിവന്നില്ല തന്റെ ഉമ്മയെ വളരെ പെട്ടെന്ന് തന്നെ ആ യുവാവ് കണ്ടുപിടിച്ചു.

ഉമ്മയെ കണ്ടതോടെ ആ യുവാവിന്റെ സന്തോഷം ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ഉമ്മയെ കണ്ടതോടെ ഓടി വരികയും സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു ഉമ്മ തന്നെ മകനെയും കെട്ടിപ്പിടിച്ചു ഇവരുടെ സ്നേഹബന്ധം എത്രയോ വലുതാണ് തന്റെ ഉമ്മയ്ക്ക് തന്റെ മകനെ പിരിഞ്ഞിരിക്കാൻ പോലും സാധിക്കുന്നില്ല. ഇതുപോലെ ഒരു ഉമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം.