കയ്യിൽ തുളസി വച്ചുകൊണ്ട് ഇതുപോലെ ചെയ്യൂ. ജീവിതത്തിൽ മഹാത്ഭുതങ്ങൾ സംഭവിക്കും.

നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നവർ ആണല്ലോ ഒരുപക്ഷേ ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അർത്ഥവത്താക്കുന്നത് എന്ന് പറയാം.ഇത് നടന്നു കിട്ടുന്നതിനുവേണ്ടി നമ്മൾ ഒരുപാട് വഴിപാടുകളും ഒരുപാട് പൂജകളും മറ്റും നടത്തും.ഇന്ന് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നിങ്ങൾക്ക് തന്നെ നിങ്ങളുടെ മനസ്സിലെ ആഗ്രഹം ഭഗവാനോട് പറഞ്ഞുകൊണ്ട്.

   

നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിന്റെ രീതിയാണ് പറയാൻ പോകുന്നത്. ഇതിൽ മനസ്സിൽ വിശ്വാസമുള്ള ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ് ഇതിന് ആവശ്യമുള്ളത് വെറും ഒരു തുളസിയില മാത്രമാണ്. സാമ്പത്തിക പ്രശ്നമായി കൊള്ളട്ടെ വിവാഹയോഗമായി കൊള്ളട്ടെ ദാമ്പത്യ പ്രശ്നങ്ങൾ ആയിക്കൊള്ളട്ടെ എന്ത് പ്രശ്നങ്ങൾ ആണെങ്കിലും അതിനെയെല്ലാം മറികടക്കുവാൻ നിങ്ങൾ ഇതേ ഒരു കാര്യം ചെയ്താൽ മാത്രം മതി.

ഇതിനായി ചെയ്യേണ്ടത് സന്ധ്യാസമയത്ത് വീട്ടിൽ നിലവിളക്ക് കത്തിക്കുക. രണ്ട് തിരിയിട്ട് വേണം നിലവിളക്ക് കത്തിച്ചു വയ്ക്കുവാൻ.ശേഷം ശ്രീകൃഷ്ണ വിഗ്രഹമോ ശ്രീകൃഷ്ണ ചിത്രമോ ഉണ്ടെങ്കിൽ വൃത്തിയാക്കി വയ്ക്കേണ്ടതാണ് ശേഷം ഭഗവാനെ പൂക്കൾ എല്ലാം സമർപ്പിച്ച് വയ്ക്കുക അതുകഴിഞ്ഞ് ചിത്രത്തിന്റെയും രൂപത്തിന്റെയും മുൻപിൽ ഒരു നെയ് വിളക്ക് കൂടി കത്തിച്ചു വയ്ക്കുക. അതുപോലെ തുളസിത്തറയിലും വിളക്ക് കത്തിക്കുക.

വ്യാഴാഴ്ച ദിവസം തുടർച്ചയായ ഏഴ് ദിവസം ഇതുപോലെ നിങ്ങൾ ഭഗവാന്റെ മുൻപിൽ പൂക്കൾ സമർപ്പിച്ചും നീ വിളക്ക് കത്തിച്ചും തുളസിത്തറയിൽ നെയ് വിളക്ക് കത്തിച്ചുവെല്ലാം ഈ വഴിപാട് ചെയ്തു പ്രാർത്ഥിക്കുക. ശേഷം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഈ മന്ത്രം നിങ്ങൾ ചൊല്ലുക. ഇത്രയും ചെയ്താൽ മതി തുടർച്ചയായി ചെയ്താൽ വലിയ അത്ഭുതങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.