പെൺമക്കൾ ഉള്ള ഓരോ അച്ഛന്മാരുടെയും ഒരു വലിയ ആശ്വാസം എന്ന് പറയുന്നത് മക്കളുടെ വിവാഹം കഴിയുന്ന രാത്രിയായിരിക്കും ഒരു ജീവിത കാലത്തിന്റെ മുഴുവൻ ആശ്വാസമായിരിക്കും ആ സമയത്ത് അച്ഛനമ്മമാർ അനുഭവിക്കുന്നത്. തന്റെ മകളെ സുരക്ഷിതമായ കൈകളിലേക്ക് ഏൽപ്പിക്കുന്നത് വരെ അവളെ വളരെ സംരക്ഷണത്തോടെയും യാതൊരു ആപത്തും കൂടാതെ ആയിരിക്കും ഓരോ.
അച്ഛനമ്മമാർ കൊണ്ടുപോകുന്നത് മകളെ സുരക്ഷിതമായി ഒരു കൈയിൽ ഏൽപ്പിക്കുമ്പോൾ ആയിരിക്കും അച്ഛനും അമ്മയ്ക്കും ഒരുപോലെ ആശ്വാസം ആകുന്നത്. അച്ഛനെ സംബന്ധിച്ചിടത്തോളം ആ ദിവസം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. മകളുടെ വിവാഹ ദിവസം സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിൽ വിതുമ്പുന്ന ഒരച്ഛന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നൊമ്പരപ്പെടുത്തുന്ന.
ഈ വീഡിയോ കാണുന്നവരുടെയും കണ്ണ് നിറയ്ക്കുന്നു മകളുടെ മുന്നിൽ തന്റെ സങ്കടം ഒന്നും കാണിക്കാതെ തിരിഞ്ഞു നടക്കുമ്പോൾ നനഞ്ഞ കണ്ണുകൾ തുടക്കുകയാണ് ഈ അച്ഛൻ ചെയ്യുന്നത് മകളോടുള്ള അച്ഛന്റെ മുഴുവൻ സ്നേഹവും ആ മുഖത്ത് കാണാൻ സാധിക്കും. മകൾ മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ.
സങ്കടം മനസ്സിൽ ഉണ്ടെങ്കിലും എല്ലുമുറിയെയും അധ്വാനിച്ച് മകളുടെ വിവാഹം നടത്തിയതിന്റെ സന്തോഷവും ചേർന്നാണ് അച്ഛന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നത്. അച്ഛൻ കരയുമ്പോൾ ഉള്ള അവസ്ഥ അസഹനീയം തന്നെയെന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റുകൾ ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അച്ഛന്റെ സ്നേഹമാണ്.