തന്റെ സ്വന്തം സ്വർണ്ണക്കടയിൽ നിന്നും ഒരു മോതിരം മോഷണം പോയതിനെത്തുടർന്ന് സലിം വളരെയധികം ടെൻഷനിൽ ആയിരുന്നു എങ്ങനെയാണ് അത് നഷ്ടപ്പെട്ടത് എന്ന് തന്റെ ജോലിക്കാരോട് എല്ലാവരോടും അയാൾ ചോദിക്കുന്നുണ്ട് പക്ഷേ ആർക്കും തന്നെ ഒരു പിടിയും ഇല്ല അതിനിടയിലാണ് അവസാനമായി അവിടേക്ക് വന്ന കസ്റ്റമറിനെ അവർ സിസിടിവിയിലൂടെ കണ്ടത് അവർ സ്വർണം എല്ലാം തന്നെ പരിശോധിക്കുന്നതും ഒന്നും എടുക്കാതെ തിരികെ പോകുന്നതും കണ്ടപ്പോൾ അവർക്ക് സംശയം തോന്നി എന്നാൽ ആ വ്യക്തിയെ കണ്ടപ്പോൾ സലീമിനെ വളരെയധികം പരിചയം തോന്നി. ഉടനെ അവരെ ഇവിടെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
അത് പ്രകാരം അവരെ പിറ്റേദിവസം തന്നെ അവിടെ എത്തിച്ചു. അതിലെ ഉപ്പയെ മാത്രം അവിടേക്ക് കടത്തിവിടണം എന്ന് സലിം ആവശ്യപ്പെട്ടു അദ്ദേഹത്തെ കണ്ട ഉടനെ തന്നെ സലീം എഴുന്നേറ്റു മാഷേ ഇങ്ങോട്ടേക്കിരിക്കൂ അയാൾക്ക് ഒന്നും തന്നെ മനസ്സിലായില്ല. മാഷിനെ എന്നെ ഓർമ്മയില്ലേ ഞാൻ സലീം. മാഷിനെ ഓർമ്മയില്ല സാരമില്ല മാഷേ ഞാൻ ഓർമ്മിപ്പിക്കാം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ക്ലാസിലെ ഒരു കുട്ടിയുടെയും ഒരു രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞ് മാഷിനെ.
ഒരുപാട് തല്ല് ഒടുവിൽ എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി എന്നാൽ ഞാൻ ക്ലാസ്സിൽ നിന്ന് മാത്രമല്ല വീട്ടിൽ നിന്നു കൂടിയായിരുന്നു പുറത്തായത് എന്റെ ഉമ്മയ്ക്ക് മോഷണം എന്നു പറയുന്നത് സഹിക്കാൻ പറ്റാത്ത കുറ്റമായിരുന്നു അത് ഞാനല്ല എടുത്തതെന്ന് പറഞ്ഞിട്ട് പോലും എന്റെ ഉമ്മ എന്ന് വിശ്വസിച്ചില്ല ഒടുവിൽ പണമുണ്ടാക്കാൻ നാടുവിടേണ്ടി വന്നു ഒടുവിൽ ജീവിതത്തിൽ എല്ലാം നേടിയപ്പോൾ എനിക്ക് എന്റെ ഉമ്മയെ നഷ്ടപ്പെട്ടു ഇപ്പോൾ എന്റെ അനിയത്തി മാത്രമേ കൂടെയുള്ളൂ. മാഷിന്റെ കണ്ണുകൾ നിറഞ്ഞു മോനെ അന്ന് തന്നെ നിന്നോട് ഞാൻ മാപ്പ് പറയേണ്ടതായിരുന്നു.
കാരണം അതെടുത്തത് നീയല്ല എന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് അപ്പോഴേക്കും നീ നാടുവിട്ടു എന്നും അറിയാൻ കഴിഞ്ഞു ഈ മാഷിനോട് ക്ഷമിക്കു കുഞ്ഞേ. സാരമില്ല മാഷേ മാഷ് അന്നങ്ങനെ ചെയ്തത് കൊണ്ട് ഇപ്പോൾ ഈ നല്ല നിലയിലേക്ക് ഞാൻ എത്തി ആകെ നഷ്ടപ്പെട്ടത് എന്റെ ഉമ്മയെ മാത്രമായിരുന്നു. സാരമില്ല മാഷിന് എന്താണ് വേണ്ടത് ഞാൻ എന്ത് സഹായമാണ് ചെയ്യേണ്ടത്. പഴയതൊന്നും മനസ്സിൽ വയ്ക്കാതെ തന്റെ വിദ്യാർഥി തന്നോട് ഇതുപോലെ പെരുമാറുന്നത് കണ്ട് മാഷിന്റെ കണ്ണുകൾ നിറഞ്ഞു.