തന്നെ ചികിത്സ ഡോക്ടറെ 12 വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞ് കാട്ടാന. ഡോക്ടറെ കണ്ടപ്പോൾ ആന ചെയ്തത് കണ്ടോ.

തായ്‌ലാൻഡിൽ ഉള്ള ഒരു കാട്ടിൽ വച്ചായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള ഒരു സംഭവം ഉണ്ടായത്. പരിക്ക് പറ്റിയ ഒരു മാനിനെ ചികിത്സിക്കുന്നതിന് വേണ്ടിയായിരുന്നു ഡോക്ടറും കുറച്ചു പേർ അടങ്ങുന്ന സംഘം ആളുകളും കാട്ടിലേക്ക് യാത്രതിരിച്ചത്. എന്നാൽ അവർ പോകുന്ന വഴിയിലായിരുന്നു ഒരു വലിയ കൊമ്പൻ അവരുടെ അടുത്തേക്ക് ഓടിവരുന്നതായി അവർ കണ്ടത്.

   

കണ്ട ഒരു നിമിഷം അവരെല്ലാവരും തന്നെ പകച്ചു പോവുകയായിരുന്നു. പക്ഷേ ആ ഡോക്ടറുടെ അടുത്തേക്ക് എത്തിയ ഉടനെ തന്നെ തുമ്പി കൈ നീട്ടുകയും ഡോക്ടറെ ആലിംഗനം ചെയ്യുകയും ചെയ്തു. ഡോക്ടറും ഉടനെ തന്നെ വളരെ സന്തോഷത്തോടെ തിരിച്ചു ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. ഒരു നിമിഷം ഭയന്ന് നിന്ന എല്ലാവർക്കും തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

കാട്ടിലെ ഇതുപോലെ ഒരു ആനയും ആയി ഡോക്ടർക്ക് എന്താണ് ബന്ധം എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങി. അപ്പോൾ ആയിരുന്നു ഡോക്ടർ ആ സത്യം പറഞ്ഞത്. 12 വർഷങ്ങൾക്ക് മുൻപ് മരണത്തിൽ നിന്നും ആനയെ രക്ഷിച്ച ഒരു ഡോക്ടർ ആണ് താൻ എന്ന വിവരം. 12 വർഷങ്ങൾക്കുമായിരുന്നു കാട്ടിൽ നിന്നും പരിക്ക് പറ്റിയ ആനയെ ഈ ഡോക്ടറുടെ മുൻപിലേക്ക് എത്തിച്ചത്. മരണം പോലും സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ അസുഖമായിരുന്നു അപ്പോൾ ആനയ്ക്ക് ഉണ്ടായിരുന്നത്.

ആനയുടെ അസുഖം ഭേദമാകുന്നതിനു വേണ്ടി മാസങ്ങളോളം ആയിരുന്നു ആനയെ ഡോക്ടർ നോക്കിയത്. പൂർണ്ണമായ ആരോഗ്യത്തിൽ പഴയത് പോലെ ആന ആയതിനുശേഷം ആയിരുന്നു കാട്ടിലേക്ക് തിരികെ ആനയെ പറഞ്ഞു വിട്ടത്. അതിനുശേഷം ഇപ്പോഴായിരുന്നു ആനയെ ഡോക്ടർ കാണുന്നത് അൽഭുതം എന്ന് പറയട്ടെ 12 വർഷങ്ങൾക്ക് ശേഷം തന്നെ ജീവനെ രക്ഷിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ ആനയെ ഓർത്തു ആയിരുന്നു എല്ലാവർക്കും അത്ഭുതം തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *