ഈ ലോകത്ത് വിശപ്പിനേക്കാൾ വലിയ മതവും വിശപ്പ് അകറ്റുന്നവനെക്കാൾ വലിയ ദൈവവും ഭൂമിയിൽ ഇല്ല. നമ്മൾ കളയുന്ന ഓരോ ഭക്ഷണത്തിലും ഓർക്കേണ്ട ഒരു കാര്യം അത് കിട്ടാതെ അറിയുന്ന ഒരുപാട് ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. എല്ലാവരുടെയും വിശപ്പ് നമുക്ക് അകറ്റാൻ സാധിച്ചില്ല എങ്കിലും ഒരാളുടെയെങ്കിലും വിശപകിറ്റാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ അതിലും വലിയ പുണ്യം വേറെയില്ല.
ആഗ്രഹിക്കുന്ന സമയത്ത് എല്ലാം ആഹാരം കഴിക്കുവാൻ സാധിക്കുന്ന നമുക്ക്ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നവരുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ല. എന്നാൽ നമുക്കെല്ലാം ഉദാഹരണമാവുകയാണ് ഈ വീഡിയോയിൽ ഉള്ള യുവാവ്. റോഡിലൂടെ പോകുന്ന ആ വയസ്സായ വ്യക്തിക്ക് തന്റെ കൈവശമുള്ള ഭക്ഷണം നൽകുമ്പോൾ അയാൾ അതിനുള്ള നന്ദി പ്രകടനമായി ആ യുവാവിന്റെ കാലുകൾ പിടിച്ചു നന്ദി പറയാനാണ് പോകുന്നത്.
ദൃശ്യങ്ങൾ കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറയും കാരണം ആ ഭക്ഷണം കാണുമ്പോൾ അയാളുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം എത്രത്തോളം ആണെന്ന് മുഖം കണ്ടാൽ തന്നെ നമുക്കറിയാം. ചിലപ്പോൾ കുറേ ദിവസങ്ങളായി അയാൾ ഭക്ഷണം കഴിച്ചിട്ട്. മറ്റുള്ളവരെ ഇതുപോലെ മുഖം കാണിക്കാതെ സഹായിക്കാൻ കഴിയുന്ന വ്യക്തികൾ നമുക്ക് ചുറ്റും നിരവധിയാണ്.
മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സാണ് നമുക്ക് ഏറ്റവും ആദ്യം വേണ്ടത്. യുവാവ് നമുക്കെല്ലാം പ്രചോദനമാകട്ടെ. വരും തലമുറയ്ക്കും ഇപ്പോഴുള്ള തലമുറയ്ക്കും വിശപ്പിന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ ഇതുപോലെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത് തന്നെ നമുക്കെല്ലാം ഓരോ പാഠങ്ങളാണ്.