സ്വന്തം വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് തന്നെ ഉപരിപഠനത്തിനും ജോലിയുടെ ആവശ്യങ്ങൾക്കും ഒക്കെയായി മാറി നിൽക്കേണ്ടിവരുന്ന ഓരോ മക്കൾക്കും തന്റെ മാതാപിതാക്കളെ തിരിഞ്ഞു നിൽക്കുന്നതിനുള്ള സങ്കടം വളരെയേറെയാണ് അതുപോലെ തന്നെയാണ് തന്റെ മക്കളെ കാണാത്തതിനുള്ള അച്ഛന്റെയും അമ്മയുടെയും വിഷമം. പലപ്പോഴും ഫോണിലൂടെ മാത്രം സുഖവിവരങ്ങൾ അന്വേഷിക്കുന്ന അച്ഛനമ്മമാരായിരിക്കും കൂടുതൽ നമ്മൾ കണ്ടിട്ടുണ്ടാവുക.
എപ്പോഴെങ്കിലും ഒരു ലീവ് കിട്ടുമ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടിപ്പോകാൻ ആയിരിക്കും ഹോസ്റ്റലിൽ താമസിക്കുന്ന ഓരോ മക്കളും ആഗ്രഹിക്കുന്നത്. അതുപോലെ അച്ഛനെയും അമ്മയെയും സർപ്രൈസ് ആക്കുന്ന മക്കളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇവിടെ സർപ്രൈസ് കൊടുത്തത് അമ്മയാണ് ഹോസ്റ്റലിൽ കിടന്നുറങ്ങുന്ന മകളുടെ അടുത്തേക്ക് പറയാതെ തന്നെ അമ്മ കടന്നു വരികയും.
അവളോട് ഒന്നും മിണ്ടാതെ അവളുടെ അരികിലേക്ക് വന്ന് കിടക്കുകയും മകളെ കെട്ടിപ്പിടിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഉറക്കത്തിൽ ആയതുകൊണ്ട് തന്നെ മകൾ പെട്ടെന്ന് അതൊന്നും തന്നെ ശ്രദ്ധിച്ചില്ല എന്നാൽ റൂമിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി അവളോട് നിന്നെ ആരാ കെട്ടിപ്പിടിച്ചിരിക്കുന്നത് എന്ന് നോക്കിക്കേ എന്ന് പറയുമ്പോൾ ആയിരുന്നു അവൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് തിരികേ നോക്കിയത്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് തന്റെ അരികിൽ കിടക്കുന്ന അമ്മയെ അവൾ കണ്ടത് അമ്മയെ കെട്ടിപ്പിടിച്ചിട്ടുള്ള മകളുടെ ഈ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ നമ്മുടെയെല്ലാം മനസ്സ് നിറയും. ഈ അമ്മ മകളെയും മകൾ അമ്മയെയും എത്രത്തോളം സ്നേഹിക്കുന്നുവെന്ന് മാത്രമല്ല അവരുടെ വേർപാടിന്റെ വിഷമത്തിന്റെ തീവ്രതയും നമുക്കതിലൂടെ മനസ്സിലാകും. ഇതുപോലെ അച്ഛനെയും അമ്മയെയും പിരിഞ്ഞുനിൽക്കുന്ന എല്ലാവർക്കും തന്നെ ഇതിന്റെ സന്തോഷവും സങ്കടവും മനസ്സിലാക്കാൻ സാധിക്കു.