മറ്റെന്തിനേക്കാളും തന്റെ കുടുംബത്തെ സ്നേഹിക്കുന്ന മാനിനെ കണ്ടോ. മൃഗങ്ങൾക്കും അറിയാം കുടുംബത്തെ സ്നേഹിക്കാൻ.

നമ്മളെല്ലാവരും തന്നെ കുടുംബമായി ജീവിക്കുന്നവർ ആണല്ലോ ഒറ്റയ്ക്ക് ജീവിക്കുന്നതിനേക്കാൾ അച്ഛനെയും അമ്മയുടെയും സഹോദരങ്ങളുടെയും എല്ലാം കൂടെ ജീവിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ ആളുകളും അതുകൊണ്ടുതന്നെ നമ്മുടെ കുടുംബത്തോട് നമുക്ക് വളരെയധികം അറ്റാച്മെന്റ് ആയിരിക്കും. അത് നമ്മൾമനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഇതുപോലെ കുടുംബത്തെ സ്നേഹിക്കുന്നവർ ഉണ്ട്. അത്തരത്തിൽ തന്റെ കുടുംബത്തെ സ്നേഹിക്കുന്ന.

   

ഒരു മാനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. ജോസഫ് തന്റെ ഷോപ്പ് തുറക്കുകയായിരുന്നു അതൊരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് തന്നെ തിരക്കുകൾ ഇല്ല എങ്കിലും ഒരു ദിവസത്തെ വരുമാനം ആയല്ലോ എന്ന് കരുതിയാണ് അയാൾ തുറന്നത് അപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ഒരു മാൻ. അതിനെ കണ്ടപ്പോൾ തന്നെ ജോസഫിന് മനസ്സിലായി വിശന്നിട്ടാണ് ഇന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം.

അതിനു കൊടുത്തു അത് കഴിക്കുകയും അവിടെ നിന്നും പോവുകയും ചെയ്തു. സീസൺ അല്ലാത്തതുകൊണ്ട് തന്നെ അവരും പട്ടിണിയാണ് എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മാൻ വീണ്ടും അവിടേക്ക് വന്നു. ഇപ്രാവശ്യം എന്തിനാണ് വന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല പക്ഷെ പുറത്തുനിന്ന് നിന്നിരുന്ന മാൻ അയാളെ നോക്കുകയും വീണ്ടും പുറത്തേക്ക് നോക്കുകയും ചെയ്തു പെട്ടെന്ന് അയാൾക്ക് ഒന്നും മനസ്സിലായില്ല.

പിന്നെ എഴുന്നേറ്റു വന്നു നോക്കിയപ്പോഴാണ് മാനിന്റെ പിന്നിൽ നിൽക്കുന്ന മറ്റു കുറെ മാനുകളെ അദ്ദേഹം കണ്ടത്. അവർക്കും വിശക്കുന്നുണ്ട് എന്ന് പറയാതെ തന്നെ ആ മാൻ അയാളോട് പറഞ്ഞു ഉടനെ അയാൾ ഭക്ഷണം എടുത്ത് അവർക്കെല്ലാം തന്നെ കൊടുത്തു ഭക്ഷണം കഴിച്ച് അവർ വളരെ സന്തോഷത്തോടെ പിരിഞ്ഞു പോവുകയും ചെയ്തു. മനുഷ്യന്മാരെ പോലെ തന്നെ തന്റെ കുടുംബത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മാനുകളെ കണ്ടപ്പോൾ അയാൾക്ക് ശരിക്കും സന്തോഷമായി ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.