ബ്രോക്കറോട് ഞാൻ പറഞ്ഞിരുന്നതല്ലേ എന്റെ മകളുടെ ഞാനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ കൊണ്ട് മാത്രമേ കല്യാണം കഴിപ്പിക്കും എന്ന് പിന്നെ എന്തിനാണ് ഇതുപോലെ കൃഷിക്കാരനെ എല്ലാം കൊണ്ടുവരുന്നത്. ബ്രോക്കർ പറഞ്ഞു ചേട്ടാ ഈ പയ്യൻ നല്ല സ്വഭാവമാണ് അവന് സ്വന്തമായി കടയും എല്ലാം ഉണ്ട്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്റെ മകൾക്ക് എന്തായാലും കൃഷിക്കാരൻ വേണ്ട. പുറത്തു നിന്ന് പയ്യനോട് ബ്രോക്കർ അവനെ എത്രയും പെട്ടെന്ന് അവിടെ നിന്നും കൂട്ടിക്കൊണ്ടുപോയി പക്ഷേ അകത്ത് നടന്നതെല്ലാം അവൻ കേട്ടിരുന്നു അവൻ ബ്രോക്കറോട് പറഞ്ഞു .
ചേട്ടാ ഇനി ഏതെങ്കിലും ഒരു ആലോചന ഏകദേശം ഉറപ്പിച്ചു കഴിഞ്ഞാൽ മാത്രം എന്നോട് പറഞ്ഞാൽ മതി പിന്നെ ചേട്ടന് വേണ്ട ഞാൻ ഇപ്പോൾ തന്നെ കടയിലേക്ക് പോകുന്നു അതും പറഞ്ഞ് അവൻ കടയിലേക്ക് യാത്രയായി. ആ കടയിൽ എത്തിയ അവൻ തന്റെ ബംഗാളി ആയിട്ടുള്ള തൊഴിലാളിയോട് ഞാൻ ബാങ്കിൽ പോയി വരാം എന്ന് പറഞ്ഞ് ബാങ്കിന്റെ ബുക്ക് എടുത്ത് പോയി അവിടെ എത്തിയപ്പോൾ ആയിരുന്നു സന്ദീപ് അല്ലേ എന്ന ഒരു വിളി കേട്ടത് ഉള്ളിലേക്ക് നോക്കിയപ്പോൾ ഒരു പെൺകുട്ടി സന്ദീപിനെ ആരാണെന്ന് മനസ്സിലായില്ല ചേട്ടൻ ഇന്ന് കാണാൻ വന്നത് എന്നെയായിരുന്നു അവനു പെട്ടെന്ന് ഒന്നും പറയാൻ സാധിച്ചില്ല ശരി എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
അന്ന് വൈകുന്നേരം കടയിലേക്ക് ആ പെൺകുട്ടി വന്നു ചേട്ടാ എന്നോട് ക്ഷമിക്കണം എന്റെ അച്ഛന്റെ നിർബന്ധമായിരുന്നു അത്. അതൊന്നും കുഴപ്പമില്ല ഞാൻ അത് കാര്യമാക്കിയിട്ടുമില്ല അവൾ അതും പറഞ്ഞുപോയി അന്ന് രാത്രി കിടന്നുറങ്ങാൻ സാധിച്ചില്ല എന്തോ അവളെ പറ്റിയുള്ള ഓർമ്മകൾ പക്ഷേ തനിക്ക് അത് കിട്ടില്ല എന്നറിയാം.അത്ഭുതമെന്നു പറയട്ടെ പിന്നീട് ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറഞ്ഞ് എന്റെ കടയിലേക്ക് അവൾ വന്നുകൊണ്ടിരുന്നു.
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു എന്തായി കല്യാണക്കാര്യം. നോക്കുന്നുണ്ട് എന്ന് പറഞ്ഞു അവൾ എന്നോട് ചോദിച്ചു അപ്പോൾ ഞാൻ പറഞ്ഞു നമുക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഒന്നാവാൻ പറ്റില്ല ഈ കൃഷിക്കാരനെ സ്നേഹിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയെ നോക്കി നടക്കുകയാണ് അവളുടെ മുഖം പെട്ടെന്ന് വിഷമത്തിലായി. എന്റെ അച്ഛനും ഗവൺമെന്റ് കാരെ നോക്കുന്നുണ്ട് പക്ഷേ എനിക്ക് ഈ കൃഷിക്കാരനെയാണ് ഇഷ്ടം. സന്ദീപ് ഒന്ന് ഞെട്ടി. അവളുടെ പിടിവാശി അതിൽ അച്ഛനെ ഒന്നും ചെയ്യാൻ സാധിച്ചില്ല ഒടുവിൽ അവളെ ഞാൻ തന്നെ കല്യാണം കഴിച്ചു എന്നെ വേണ്ട എന്ന് പറഞ്ഞ് അവളുടെ അച്ഛൻ തന്നെ എന്റെ കൈകളിലേക്ക് അവളെ പിടിച്ചു തന്നു.