അമ്മമാരുടെ സ്നേഹം എന്ന് പറയുന്നത് ഈ ലോകത്തെ എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് നമ്മൾ മനുഷ്യന്മാർ മാത്രമല്ല സ്നേഹം പ്രകടിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളും അവരുടെ കുഞ്ഞുങ്ങളോട് വളരെ സ്നേഹത്തിലാണ് പെരുമാറുന്നതും ഇടപഴുകുന്നതും അത്തരത്തിൽ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും എന്നാൽ നമ്മുടെ മനസ്സിനെ വളരെയധികം സങ്കടം ഉണ്ടാക്കുന്നതും നമുക്ക് നൊമ്പരം തോന്നുന്നതും ആയിട്ടുള്ള ഒരു ഗൊറില്ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഒരു മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുഞ്ഞിനെ കൊണ്ട് കാഴ്ചബംഗ്ലാവിലേക്ക് കാണാൻ വേണ്ടി പോവുകയാണ് അവിടെവച്ച് ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെ കണ്ടുനടന്ന അമ്മ കുറിലകളുടെ അടുത്തെത്തിയപ്പോൾ കുറച്ചു സമയം വിശ്രമിക്കാൻ വേണ്ടി അവിടെയിരുന്നു.
പെട്ടെന്നായിരുന്നു അവിടെനിന്നും ഒരു ഗോറില്ല കുഞ്ഞിനെയും അമ്മയെയും കണ്ട് അവരുടെ അടുത്തേക്ക് ഓടിവന്നത് അവർക്കിടയിൽ ഒരു ചില്ലിന്റെ മറ മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്ക് കുഞ്ഞിനെയും കുഞ്ഞിനെ കുറിക്കും നല്ല വ്യക്തമായി കാണാം കുഞ്ഞിനെ കണ്ട ഉടനെ തന്നെ ആ ഗോറില്ല കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കുകയും കുഞ്ഞിനെ താലോലിക്കുന്നത് പോലെ കാണിക്കുകയും എല്ലാം ചെയ്തു.
ആദ്യം അവർക്കതൊന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല പിന്നീട് എന്താണ് അറിയില്ല പറയാൻ ശ്രമിക്കുന്നത് എന്ന് മൃഗങ്ങളെയെല്ലാം പരിപാലിക്കുന്ന വ്യക്തിയോട് ചോദിച്ചപ്പോഴാണ് മനസ്സിലായത്. ആ ഗൊറിയില്ലയുടെ കുഞ്ഞ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മരണപ്പെട്ടു പോയത്. അതുകൊണ്ടാണ് ഒരു കുഞ്ഞിനെ കണ്ടപ്പോൾ അതിന്റെ മാതൃവാത്സല്യം ഉണർന്നത്. വീഡിയോ കണ്ട എല്ലാവർക്കും തന്നെ അതൊരു വലിയ സങ്കടമാണ് ഉണ്ടാക്കിയത്.