കണ്ടുനിന്നവരുടെ വരെ കണ്ണ് നിറച്ചു ഒരു മനുഷ്യൻ പോലും ചെയ്യാത്ത കാര്യമാണ് ഈ നായ ചെയ്തത്.

സ്വന്തം യജമാനനെ തന്റെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് ഓരോ വളർത്ത മൃഗങ്ങളും അവർ കൂടുതലും ശ്രദ്ധ കൊടുക്കുന്നത് തന്റെ യജമാനൻ വളരെ ആരോഗ്യത്തോടെ ഒരുക്കുന്നുണ്ടോ എന്നതാണ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ അവർ വളരെയധികം ടെൻഷൻ ആകുന്നത് മൃഗങ്ങളെ വളർത്തിയിട്ടുള്ളവർക്ക് തന്നെ അനുഭവമുണ്ടായിട്ടുണ്ടാകുന്ന കാര്യമായിരിക്കും.

   

റോഡിൽ പെട്ടെന്ന് പരിക്കുപറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന വളർത്തു നായയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ആംബുലൻസിനെ അപകട സ്ഥലത്തേക്ക് എത്തിക്കുവാനും അവിടെ നിന്നും ആശുപത്രി വരെ യജമാനനെ റോഡിലൂടെ പിന്തുടരുകയും ചെയ്യുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ എല്ലാവരും കണ്ടിരിക്കുന്നത്. വളർത്തു മൃഗങ്ങളുടെ നന്ദിയും അവരുടെ സ്നേഹവും കാണിക്കുന്ന ഒരു യഥാർത്ഥ ജീവിത ദൃശ്യമാണ്.

ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. റോഡ് അപകടത്തിൽ പരിക്കുപറ്റി ചോര ഒലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ സ്നേഹമുള്ള യജമാനനെ രക്ഷിക്കാൻ വേണ്ടി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്ന് വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് നമുക്ക് ആദ്യം കാണുന്നത്. പിന്നീട് കുറച്ച് ആളുകളുടെ സഹായത്താൽ യജമാന ആംബുലൻസിലേക്ക് കടക്കുന്നു തുടർന്ന് ആംബുലൻസ് അവിടെ നിന്നും പോകുന്നു.

അതിനു പിന്നാലെ നായയും ഓടുന്നു കുറച്ചു ദൂരത്തിനുശേഷം നായ ഓടുന്നത് കണ്ട് അതിനെ ആംബുലൻസിലേക്ക് അവർ കടത്തുന്നു തിരികെ അവർ ആശുപത്രിയിലേക്ക് എത്തുന്നു. തുടർന്ന് യജമാനനെ അവിടേക്ക് കൊണ്ടുപോവുകയും നായ പുറത്തുതന്നെ കാവൽ നിൽക്കുന്നതും ആണ് ദൃശ്യങ്ങളിൽ നമുക്ക് കാണുന്നത്. എത്രത്തോളമാണ് ആ നായ തന്റെ യജമാനനെ സ്നേഹിക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *