നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ ചില മാതാപിതാക്കൾ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തിയത് കൊണ്ടാണ് അവർ നല്ല വഴിക്ക് നടക്കുന്നത് എന്ന്. അത് വളരെയധികം ശരിയാണ് കാരണം അതിനുള്ള നല്ലൊരു ഉദാഹരണമാണ് ഈ വീഡിയോയിൽ നമ്മൾ കാണുന്ന രണ്ടു കുഞ്ഞുങ്ങൾ. മറ്റുള്ളവരുടെ സാധനങ്ങൾ സൗജന്യമായിട്ട് പോലും നമ്മൾ വാങ്ങാൻ പാടില്ല നമുക്ക് അർഹതയുള്ളത് മാത്രമേ നമ്മൾ എടുക്കാൻ പാടുള്ളൂ. ഇവിടെ ഈ രണ്ടു കുട്ടികളെ ഒരു കടയിലാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
മാത്രമല്ല ആ കടയിൽ ആണെങ്കിൽ ആരുമില്ല. കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി എത്തിയപ്പോഴാണ് അവിടെ ആരും ഇല്ല എന്ന് ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയത് ചിലപ്പോൾ ആ കുഞ്ഞുങ്ങൾക്ക് സാധനങ്ങൾ വാങ്ങി ഉടനെ തന്നെ തിരികെ പോകേണ്ട എന്തെങ്കിലും അത്യാവശ്യങ്ങൾ ഉണ്ടായിരിക്കാം അതുകൊണ്ടുതന്നെ ആ സാഹചര്യത്തെ അവർ വളരെയധികം ശ്രദ്ധിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്.
കടയിലേക്ക് കയറിയ അവർ കടയിലെ സിസിടിവി നോക്കി കാര്യങ്ങളെല്ലാം പറയുകയും അവർ വേണ്ട സാധനങ്ങളെല്ലാം എടുത്ത് സിസിടിവിയിൽ കാണിക്കുകയും മാത്രമല്ല ഓരോ അവരുടെ കയ്യിൽ ഉണ്ടായിരുന്ന പൈസ സിസിടിവിയിൽ കാണിച്ച് അത് പൈസ വയ്ക്കുന്ന ഭാഗത്ത് വെച്ച് അതിന്റെ ബാക്കി പൈസ എടുത്ത് അതുകൂടി ക്യാമറയിൽ കാണിച്ച് എണ്ണിത്തിട്ടപ്പെടുത്തിയതിന് ശേഷമാണ്അവർ തിരികെ പോകുന്നത്.
പോകുമ്പോൾ അവർ ചെയ്യാൻ മറക്കാതിരുന്ന ഒരു കാര്യം കട ഷട്ടർ ഇടുക എന്നതായിരുന്നു ചിലപ്പോൾ ആ കടക്കാരൻ വരാൻ വൈകുകയാണെങ്കിൽ മറ്റാരും തന്നെ ആ കടയിലേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ കൂടി ആ കുഞ്ഞുങ്ങൾ ചെയ്തിരുന്നു. ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെന്നവരാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.