ഈ വീഡിയോ കണ്ടിട്ടും നിങ്ങൾ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുന്നവർ ആണെങ്കിൽ അവരോടൊക്കെ എന്തു പറയാൻ.

വഴിയോര കച്ചവടക്കാരുടെ കയ്യിൽ നിന്നും ഭക്ഷണം കഴിച്ചു നോക്കിയിട്ടില്ല ആരും തന്നെ ഉണ്ടാകില്ല പല സ്ഥലങ്ങളിലും നാടൻ രുചികൾ അറിയണമെങ്കിൽ വഴിയോര കച്ചവടക്കാരുടെ കയ്യിൽ നിന്ന് തന്നെ കഴിക്കണം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ ഇന്നത്തെ കാലത്ത് അത്തരത്തിൽ റോഡ്സൈഡുകളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ വളരെ സംശയം തന്നെയാണ്.

   

കാരണം ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ എങ്ങനെയുള്ളതാണ് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല നമുക്ക് കിട്ടുന്ന ഭക്ഷണം ഏത് രീതിയിലാണ് അവർ തയ്യാറാക്കുന്നതും എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. പക്ഷേ ഇന്നത്തെ കാലത്ത് പ്രത്യേകമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

അതുകൊണ്ടുതന്നെയാണ് ഒരു സ്ഥലങ്ങളിൽ നിന്നും ഇതുപോലെയുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നതിന് നമ്മൾ മടികാണിക്കാറുള്ളത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്. പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ട് തന്നെ പാനീപുരി നിർമ്മിക്കുന്ന വഴിയോര കച്ചവടക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നമ്മളിൽ പലരും വളരെയധികം ആസ്വദിച്ച് പാനി പൂരി കഴിച്ചിരിക്കും.

എന്നാൽ ഇനി ആരും തന്നെ ഇതുപോലെയുള്ള അപകടങ്ങളിൽ ചെന്ന് പെടാതിരിക്കുക. മൂത്രം ഒഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനീപൂരി നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വെള്ളം തന്നെയാണ് അവർ ഭക്ഷണം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് മൊബൈലിൽ ആരോ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലെ വൈറൽ ആയത്. ഈ വീഡിയോയുടെ പിന്നാലെ കച്ചവടക്കാരന് അറസ്റ്റ് ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *