ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നുണ്ട് നമ്മൾ കണ്ടിട്ടില്ലേ ചെറിയ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതിനും അടക്കിയിരുത്തുന്നതും എല്ലാം അമ്മമാരും മൊബൈൽ ഫോൺ കൊടുക്കുന്നത്.
പക്ഷേ ചെറിയ കുട്ടികൾക്ക് കൊടുക്കുന്നത് അത്ര നല്ല കാര്യമൊന്നും അല്ല. അതുപോലെ തന്നെ മറ്റൊരു വിഭാഗം ആളുകളുണ്ട് പുതിയതായി ഫോൺ വാങ്ങിയാൽ അത് മറ്റുള്ളവരുടെ മുൻപിൽ വളരെ ആഡംബരപൂർവ്വം കാണിച്ച് ഷോ നടത്തുന്ന കുറെ ആളുകൾ. അവരുടെ ചില പ്രവർത്തികളും വർത്തമാനവും കേൾക്കുമ്പോൾ നമുക്ക് തന്നെ ചിലപ്പോൾ ദേഷ്യം വരും.
അത്തരത്തിൽ റോഡിൽ പുതിയ ഫോൺ വാങ്ങിയതിന്റെ ആഡംബരം കാണിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അവർക്ക് ആ മുട്ടൻ പണി കിട്ടിയത്. റോഡിൽ നിന്നുകൊണ്ടായിരുന്നു ആ രണ്ട് സ്ത്രീകൾ പുതിയ ഫോൺ വാങ്ങിയതിനെത്തുടർന്ന് സെൽഫികൾ എടുത്തുകൊണ്ട് ഷോ കാണിച്ചുതന്നത്. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.
റോഡിലൂടെ പോയിരുന്ന ബൈക്കിൽ ഉണ്ടായിരുന്ന ഒരു യുവാവ് അവരുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചുകൊണ്ട് ഒരു ഓട്ടമായിരുന്നു. ബൈക്ക് വേഗത്തിൽ എടുത്തുകൊണ്ടു പോയതുകൊണ്ട് തന്നെ അവർക്ക് ബൈക്കിന്റെ പിന്നാലെ പോകാനായി സാധിച്ചില്ല മാത്രമല്ല ആ പുതിയ ഫോൺ അവർ കൊണ്ടുപോവുകയും ചെയ്തു. മറ്റുള്ളവരുടെ സാധനങ്ങൾ ഇതുപോലെ കക്കുന്നത് ഒരു തെറ്റായ പ്രവർത്തി കൂടിയാണ് എന്നുകൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു.