ഈ ന്യൂജനറേഷനെ കൊണ്ട് ദൈവത്തിനു പോലും രക്ഷയില്ലാതിരിക്കുകയാണ്.

സിനിമാഗാനങ്ങളും സിനിമയിലെ ഓരോ രംഗങ്ങളും നമ്മൾ മുതിർന്നവരെയും ചെറിയ കുട്ടികളെയും അടക്കം എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് ഇതിലും വലിയ തെളിവ് വേറെയില്ല. ഓരോ പുതിയ മലയാള സിനിമകൾ ആയാലും മറ്റു ഭാഷ ചിത്രങ്ങൾ ആയാലും ഇറങ്ങുമ്പോൾ അത് സമൂഹത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കും എന്ന് നമുക്കറിയാമല്ലോ.

   

ഓരോ ഗാനങ്ങളും ചെറിയ കുട്ടികളെ അടക്കം വലിയ രീതിയിൽ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സന്ധ്യാസമയങ്ങളിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന പതിവ് കേരളത്തിന്റെ പല വീടുകളിലും ഇപ്പോഴും തുടർന്നുവരുന്ന ഒരു കാര്യമാണ്.

വീട്ടിലെ പ്രായമായ ആളുകളുടെ കൂടെ ചെറിയ കുട്ടികളെയും ഇരുത്തി ദൈവനാമങ്ങൾ എല്ലാം നമ്മൾ ചൊല്ലിയിരുന്ന ഒരു കാലമുണ്ടല്ലോ അതുപോലെ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ് എന്നാൽ അവന്റെ പ്രാർത്ഥനയാണ് എല്ലാവരെയും ചിരിപ്പിച്ചത്.

ആദ്യം ദൈവനാമങ്ങൾ പാടി തുടങ്ങുകയും പിന്നീട് അതൊരു സിനിമ പാട്ടിലേക്ക് വഴിമാറി പോവുകയും ആണ് ചെയ്യുന്നത് കണ്ടുനിൽക്കുന്നവർക്ക് അതൊരു ചിരി ഉണർത്തുകയാണ് ചെയ്യുന്നത്. ഇത് കണ്ട് ദൈവം പോലും ശരിക്കും ചിരിച്ചു കാണും കുഞ്ഞുങ്ങളും ചെയ്യുന്നത് പലപ്പോഴും നമുക്ക് ചിരി ഉണർത്തുമല്ലോ. വീഡിയോ കണ്ട് പലർക്കും അത് തന്നെയാണ് അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *