പ്രകൃതിദുരന്തങ്ങൾ നമ്മളെല്ലാവരും ഒരുമിച്ചാണ് അനുഭവിക്കാറുള്ളത് അത്തരത്തിൽ ലോകത്തല്ലായിടത്തും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ വലിയവൻ എന്നോ ചെറിയവൻ എന്നോ ഇല്ലാതെ നമ്മൾ എല്ലാവരും ഒന്നിച്ചാണ് നേരിടാറുള്ളത് ആ സമയങ്ങളിൽ എല്ലാം തന്നെ എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായിക്കാറുണ്ടല്ലോ. മനുഷ്യത്വം എന്നു പറയുന്ന ഒരു നന്മ മനുഷ്യന്റെ ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രമാണ്.
മറ്റുള്ളവരെ ഇതുപോലെ സഹായിക്കാനുള്ള മനസ്സ് നമുക്ക് തോന്നുന്നത് അത് നമ്മളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ് അതിനെ എന്തെങ്കിലും ദുരന്തം സംഭവിക്കണമെന്നില്ല അല്ലാത്ത സമയങ്ങളിലും മനുഷ്യത്വം നമ്മൾ എല്ലാവരോടും കാണിക്കുക തന്നെ വേണം ഇവിടെ ഇതാ ഒരു നല്ല മനസ്സിന് ഉടമയായ ഒരു ജെസിബി ഡ്രൈവറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആവുകയാണ്.
കഠിനമായ പെയ്യുന്ന മഴ കാരണം വണ്ടിയിൽ യാത്ര ചെയ്യാൻ സാധിക്കാതെ ആ മഴയത്ത് റോഡിന്റെ സൈഡിൽ ആയി മഴ നിന്നു കൊള്ളുകയായിരുന്നു അച്ഛനും മകളും. വണ്ടിയിൽ അവർ റെയിൻ കോട്ട് ധരിച്ചിരുന്നു എങ്കിലും കഠിനമായ മഴ അവരെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും അവരുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് ഒരു സഹായം പോലും അവർ ആവശ്യപ്പെടാതെയാണ്.
ആ ജെസിബി ഡ്രൈവർ അവരെ സഹായിച്ചത് ജെസിബിയുടെ കൈ അവരുടെ തലയുടെ മുകളിലായി പിടിച്ച് അവർക്ക് മഴയിൽ നിന്നും ആ ജെസിബി ഡ്രൈവർ രക്ഷ നൽകിയിരിക്കുകയാണ്. വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു രംഗം കൂടിയാണ് ഇത്. ആകെ സിപി ഡ്രൈവർക്ക് അയാൾ ആരാണെന്ന് പോലും അറിയില്ല എങ്കിലും അയാൾ കാണിച്ച ആ നല്ല മനസ്സിലുള്ള പുണ്യം അയാൾക്ക് ലഭിക്കുക തന്നെ ചെയ്യും.