നമ്മളെല്ലാവരും തന്നെ അപകടങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ ആദ്യം പോകുന്നത് ഹോസ്പിറ്റലിൽ ആണല്ലോ കാരണം നമ്മുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ആദ്യം പോകുന്നത് ഹോസ്പിറ്റലിൽ ആയിരിക്കും അവിടെ ചെന്നാൽ പൂർണമായും അതിനൊരു പരിഹാരം ലഭിക്കുമെന്ന് വിശ്വാസമാണല്ലോ നമുക്കുള്ളത് കൂടുതൽ ആളുകളും സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് കൃത്യമായ.
ചികിത്സ നടത്തുകയാണ് ചെയ്യാറുള്ളത്. ഇത് മനുഷ്യന്മാരുടെ കാര്യം മാത്രമാണ് മൃഗങ്ങളുടെ കാര്യമോ നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖമെല്ലാം സംഭവിച്ചാൽ ഡോക്ടറെ കാണിക്കാൻ പോകും. പക്ഷേ വീട്ടിൽ മാത്രമല്ല തെരുവുകളിൽ ഒരുപാട് പക്ഷിമൃഗാദികളും ഒക്കെ ഉണ്ടല്ലോ അവരുടെ കാര്യമോ നിങ്ങളെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇവിടെ ഇതാ തനിക്ക് പരിക്കുപറ്റി എന്ന് മനസ്സിലായപ്പോൾ വളരെ യുക്തിപൂർവ്വം ചിന്തിച്ച് പൂച്ച ആശുപത്രിയിലേക്ക്.
എത്തിയിരിക്കുകയാണ് എങ്ങനെയാണ് കൃത്യമായി ആശുപത്രിയിൽ തന്നെ എത്തണമെന്ന് പൂച്ചയ്ക്ക് അറിയുന്നത് എന്നൊന്നും അറിയില്ല. അത്യാഹിത വിഭാഗത്തിൽ എത്തിയ പൂച്ച തന്റെ ഒടിഞ്ഞ കാലുമായി കുറെ നേരം അവിടെയും ഇവിടെയും നടന്നു. കുറച്ചധികം സമയം കഴിഞ്ഞപ്പോഴാണ് പൂച്ചയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. അതിനെന്ത് പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ ഒരു നേഴ്സ് അതിനെ എടുത്ത് അകത്തേക്ക് കൊണ്ടുപോയി.
കാലിൽ കിട്ടുകയും എല്ലാം ചെയ്തു അപ്പോഴെല്ലാം തന്നെ പൂച്ച അനങ്ങാതെ ഇരുന്നു ശേഷം അതിനെ പറഞ്ഞു വിട്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് വീണ്ടും വന്നു. തന്റെ കാല് ശരിയായോ എന്ന് പരിശോധിച്ചാൽ ശേഷം കാലുകൾ ആരോഗ്യം തിരിച്ചുകിട്ടിയപ്പോൾ ഡോക്ടറെ കുറെ നേരം നോക്കിയതിനുശേഷം ആണ് അത് തിരികെ പോയത്. അതിനു ചിലപ്പോൾ നന്ദി പറയാൻ പറ്റുന്നത് ആ രീതിയിലായിരിക്കും.