ജീവിച്ചിരിക്കുമ്പോൾ ഉപദ്രവം മാത്രം നൽകിയിരുന്ന ഭർത്താവ്. മരണശേഷം ഭാര്യയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.

ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം ഏട്ടന്റെ വിധവ എന്ന പട്ടം ഇവർ ഒരിക്കലും അഴിച്ചു വയ്ക്കാൻ സമ്മതിക്കില്ല പക്ഷേ ഇവിടെയൊരു വേലക്കാരിയുടെ സ്ഥാനത്തിൽ നിൽക്കേണ്ടവളല്ല എന്റെ ഏട്ടത്തി. എന്റെ തീരുമാനത്തോട് അമ്മയ്ക്ക് എപ്പോഴും എതിർപ്പ് തന്നെയായിരുന്നു. വീട്ടിൽ ഒരു ജോലിക്കാരിയെ കിട്ടിയതിന്റെ സന്തോഷമായിരുന്നു അമ്മയ്ക്ക്. ചേട്ടൻ ജീവിച്ചിരുന്ന സമയത്ത് ചേട്ടത്തി എപ്പോഴും ഉപദ്രവിക്കുന്നത് മാത്രമായിരുന്നു ഞാൻ കണ്ടത് ആമുഖത്ത് ഒരു ചിരി കാണുന്നതുപോലും വളരെ വിരളമായിട്ടായിരുന്നു.

   

ചേട്ടത്തിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കുമ്പോൾ ആയിരുന്നു എന്നെ നോക്കി ചിരിക്കാറുള്ളത്. ആരോരുമില്ലാത്ത പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഏട്ടത്തിയെ ഒരു ജോലിക്കാരിയുടെ സ്ഥാനത്ത് മാത്രമായിരുന്നു കണ്ടത്. പക്ഷേ എന്റെ ഏട്ടത്തി ഇങ്ങനെയല്ല എന്ന് എനിക്കറിയാം നന്നായി ചിത്രം വരയ്ക്കും നന്നായി പാടും ഒരുപാട് കഴിവുകളുള്ള എന്റെ ഏട്ടത്തി അതെല്ലാം തന്നെ വേണ്ടെന്ന് വെക്കുകയാണ് സ്വയം. ചിത്രം വരച്ച പേപ്പറുകൾ എല്ലാം തന്നെ കൂട്ടിയിട്ട് ആനന്ദം കണ്ടെത്തുന്ന ചേട്ടനെ കാണുമ്പോൾ എനിക്ക് വലിയ ദേഷ്യം വരാറുണ്ട്.

ഒരു ദിവസം കോളേജിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു ചേട്ടന് ആക്സിഡന്റ് പറ്റി എന്ന് വിവരം അറിഞ്ഞത്. എനിക്കിപ്പോൾ എന്ത് വികാരമാണ് ഉണ്ടായത് എന്ന് എനിക്കറിയില്ല. ചേട്ടന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞതിനുശേഷം ചേച്ചിയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ആരും തന്നെ വന്നില്ല. വീടിന്റെഇരുട്ടിലേക്ക് വീണ്ടും ഏട്ടത്തി തളച്ചിടപ്പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ചേട്ടത്തിയെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ നിർബന്ധം കൊണ്ടോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഭാരമായി നിൽക്കണ്ട എന്ന് കരുതിയിട്ടാണോ അറിയില്ല.

എന്റെ തീരുമാനത്തിനോട് ഏട്ടത്തി സമ്മതിച്ചു. എഴുതിയ വിവാഹം കഴിപ്പിച്ചതിനു ശേഷം പിന്നീട് യാതൊരു ബന്ധവും തന്നെ ഉണ്ടായിരുന്നില്ല അത് വേണ്ട എന്ന് തോന്നിയ കാരണം പഴയ നീറുന്ന ഓർമ്മകൾ വീണ്ടും മനസ്സിനെ വേദനിപ്പിക്കേണ്ട എന്ന് ഞാൻ സ്വയം തീരുമാനിച്ചു. ആറു വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഞാൻ എന്റെ ഏട്ടത്തിയെ കാണുന്നത്. പണ്ടുള്ള ഏട്ടത്തി അല്ല ഇപ്പോൾ വളരെയധികം മാറിയിരിക്കുന്നു. അടുത്ത് ചെന്ന് സംസാരിക്കണം എന്നെല്ലാം എനിക്കുണ്ടായിരുന്നു പക്ഷേ എന്തോ അനുവദിച്ചില്ല ഞാൻ അവിടെ തന്നെ നിന്നു ദൂരെ നിന്നും കണ്ടു.

ചേച്ചിയെ കണ്ടതും എന്റെ അടുത്ത് നിന്ന് ഭാര്യ പ്രിയ ഓടി അടുത്ത ജന്മം സംസാരിക്കുന്നത് ഞാൻ കണ്ടു ഇവൾക്ക് എങ്ങനെ ചേച്ചിയെ അറിയാം എന്ന് എനിക്ക് അറിയില്ലായിരുന്നു. തിരിച്ചു വന്നപ്പോഴായിരുന്നു അവൾ പറഞ്ഞത് ചേട്ടാ ഞാൻ പറഞ്ഞിട്ടില്ലേ കോളേജിൽ ചിത്രം വര പഠിപ്പിച്ചിരുന്ന ഒരു ദേവിക ടീച്ചറെ കുറിച്ച്. ടീച്ചർ നന്നായി പാടും നന്നായി ചിത്രം വരയ്ക്കും. ഞാനൊന്നും പറഞ്ഞില്ല നീ ആരോടാ പറയുന്നത് എന്റെ ഏട്ടത്തിയെ പറ്റി എനിക്കറിയിലെ. ഭർത്താവും കുട്ടികളും ഒത്തുള്ള നല്ലൊരു കുടുംബ ജീവിതമാണ് എന്റെ ഏട്ടത്തി നയിക്കുന്നത് എന്നറിഞ്ഞു സന്തോഷം മാത്രം മതിയായിരുന്നു എനിക്ക്.

ചിത്രങ്ങളുടെ പ്രദർശനമാണ് അവിടെ മുഴുവനായി നടക്കുന്നത് ആ ചിത്രങ്ങളിലെല്ലാം തന്നെ ഉണ്ടായിരുന്നു വിഷാദത്തിലുള്ള സ്ത്രീയുടെ മുഖഭാവം എന്നാൽ എന്റെ ഭാര്യ അവിടെ നിന്ന് വാങ്ങിയ ചിത്രം ഞാൻ തുറന്നു നോക്കിയപ്പോൾ അതിൽ കണ്ടത് ആത്മവിശ്വാസം വീണ്ടും ഉണർന്ന് കത്തിജ്വലിക്കുന്ന ഒരു സ്ത്രീയായിരുന്നു. ആ ചിത്രത്തിലെ കണ്ണുകളിൽ ഞാൻ കണ്ടു എന്റെ ഏട്ടത്തിയുടെ കണ്ണുകളിൽ ഉണ്ടായിരുന്ന അതെ തിളക്കം.

Leave a Reply

Your email address will not be published. Required fields are marked *