ഡോക്ടർമാരുടെ ജോലി എന്ന് പറയുന്നത് വളരെയധികം ഉത്തരവാദിത്വമുള്ള ജോലിയാണ് കാരണം നമ്മുടെ ജീവൻ തന്നെ അവരുടെ കൈകളിൽ ആയിരിക്കും. നമുക്ക് ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമ്മൾ പോകുന്നതും ഡോക്ടർമാരുടെ അടുത്തേക്ക് തന്നെയാണ് .
കാരണം നമ്മുടെ രോഗത്തിന്റെ ശരിയായ കാരണമ മനസ്സിലാക്കി അതിനു വേണ്ട ചികിത്സകൾ എല്ലാം നൽകി നമ്മളെ തിരിച്ചു പൂർണ ആരോഗ്യവാന്മാരാക്കുന്നത് ഡോക്ടർമാർ തന്നെയാണ്. അതുകൊണ്ട് കണ്ണ് തുറന്നാൽ കാണുന്ന ദൈവങ്ങൾ എന്ന ഡോക്ടർമാരെ നമുക്ക് വിളിക്കാം. അതുപോലെ ഡോക്ടർ എന്ന ജോലി ഒരു ജോലി മാത്രമല്ല അതൊരു സാമൂഹിക സേവനം കൂടിയാണ്.
ഇവിടെ ഇതാ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും തന്റെ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് തന്നെ കാണാൻരോഗിയെ വഴിയിൽ വച്ചാണെങ്കിൽ കൂടിയും നോക്കുകയാണ് ഒരു ഡോക്ടർ. പലപ്പോഴും ഡോക്ടർമാർ തന്റെ ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ ഒരു രോഗിയെയും നോക്കാത്ത മനോഭാവം.
ഉള്ളവരെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാകും അവരെല്ലാം തന്നെ ഡോക്ടറെ കണ്ടു പഠിക്കണം. തന്നെ കാണാൻ വരുന്ന ഓരോ രോഗിയും എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന് കരുതിയാണ് ഡോക്ടർമാരെ കാണാൻ വരുന്നത്. അവരെ കൈവിടുകയല്ല ഇതുപോലെ ചേർത്ത് പിടിക്കുകയാണ് വേണ്ടത്.