ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണരും കാരണം അതേ കുട്ടി ചെയ്ത പ്രവർത്തി ഒന്നുകൊണ്ട് മാത്രമാണ്. അവന്റെ മഴയത്ത് നിന്നുകൊണ്ടുള്ള ഈ പ്രകടനം മുഴുവൻ ചെയ്യുന്നത് അവന്റെ കൂട്ടുകാർക്ക് വേണ്ടിയാണ്. മഴ ശക്തമായി പെയ്യുന്നത് കാരണം റോഡിന്റെ അപ്പുറത്തേക്ക് കടക്കാനാകാതെ തടസ്സം നിൽക്കുകയായിരുന്നു .
കൂട്ടുകാരെല്ലാവരും റോഡിൽ ഒരു വണ്ടികളും തന്നെ മറികടന്ന് പോകുന്നതിനുവേണ്ടി അവരെ സമ്മതിക്കുന്നുണ്ടായിരുന്നില്ല ഇത് മനസ്സിലാക്കിയ കൂട്ടുകാരൻ ചെയ്തത് മഴ പോലും കണക്കിൽ ആക്കാതെ അവൻ റോഡിലേക്ക് ഇറങ്ങി നിന്നുകൊണ്ട് വണ്ടികളെ എല്ലാം നിർത്തി തന്റെ കൂട്ടുകാർക്ക് അപ്പുറത്തേക്ക് കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.
നന്മ നിറഞ്ഞ അവന്റെ പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം കാര്യം നോക്കാതെ ചെയ്യുന്ന ഇവരെപ്പോലെയുള്ള പുതുതലമുറകളാണ് ഇനി നമുക്ക് വേണ്ടത് കാരണം ഇനി വരാൻ പോകുന്ന കാലഘട്ടത്തിൽ മനുഷ്യൻ നന്മയ്ക്ക് കൂടുതൽ പ്രാധാന്യം വേണം കാരണം മനുഷ്യനെ മനുഷ്യനായി പോലും കാണാത്ത കാലമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് .
അതുകൊണ്ട് ഇതുപോലെ നന്മ നിറഞ്ഞ പ്രവർത്തികൾ കുഞ്ഞുങ്ങളുടെ മനസ്സിൽ തോന്നണം ഇല്ലെങ്കിൽ മാതാപിതാക്കൾ അധ്യാപകരും വേണം കുഞ്ഞുങ്ങളുടെ മനസ്സിൽ ഇത്തരം നന്മ പ്രവർത്തികൾ സമൂഹത്തിനുവേണ്ടി ചെയ്യാൻ തോന്നിപ്പിക്കേണ്ടത്. നമുക്കും ഇതൊരു വലിയ പാഠമാണ് സ്വന്തം കാര്യം നോക്കി പോകുന്നതിനിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾ കൂടി കുറച്ച് ശ്രദ്ധിക്കാൻ പറ്റുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും.