നമ്മളെല്ലാവരും തന്നെ യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ ആയിരിക്കും പല ദേശങ്ങളിലെ പലതരം കാഴ്ചകൾ കാണുന്നതിനും അവിടെയുള്ള പല വിസ്മയങ്ങൾ അനുഭവിച്ചറിയുന്നതിനും ആയി യാത്രകൾ നടത്തുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ. പ്രകൃതി ഭംഗി മാത്രമല്ല പ്രകൃതിയിൽ ഉള്ള മറ്റ് ജീവജാലങ്ങളെയും നാം ഈ യാത്രക്കിടയിൽ കണ്ടുമുട്ടാറുണ്ട്.
ചിലര് നമ്മളെ ഉപദ്രവിക്കുന്നതും എന്നാൽ ചിലത് നമ്മളോട് ഒരുപാട് ഒരുപാട് സ്നേഹം കാണിക്കുന്നതും ആയിരിക്കും. അതുപോലെ തന്നെയാണ് നമ്മളുടെ സഹായം അഭ്യർത്ഥിച്ചു വരുന്ന പ്രപഞ്ചത്തിലെ മറ്റ് സൃഷ്ടികളും. അവരെ സംരക്ഷിക്കേണ്ടതും അവരെ സഹായിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് കാരണം ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ നമുക്ക് മാത്രമല്ല അവകാശമുള്ളത് നമ്മളെക്കാൾ കൂടുതൽ അവകാശമുള്ളത് അവർക്ക് തന്നെയാണ്. ഒരു കുഞ്ഞ് അണ്ണാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദാഹിച്ച അണ്ണാൻ ഒരു വ്യക്തിയോട് വെള്ളം അഭ്യർത്ഥിക്കുകയാണ് ചെയ്യുന്നത്. വീഡിയോയിൽ കാണാം ഒരു അണ്ണാൻ ഒരു യുവാവിന്റെ പിന്നാലെ നടക്കുന്നതും രണ്ടുകാലിൽ നിന്ന് കൈ കൊണ്ട് അഭ്യർത്ഥിക്കുന്നതും കാണാം. ആദ്യം എന്താണ് അണ്ണാൻ ചെയ്യുന്നത് എന്ന് ആർക്കും തന്നെ മനസ്സിലായില്ല എങ്കിലും കയ്യിലുള്ള വെള്ളം കുപ്പി തുറന്നതോടെ വെള്ളം ദാഹിച്ചിട്ടാണ് എന്ന്മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് ആ വെള്ളം കുപ്പിയിലെ മുഴുവൻ വെള്ളവും ദാഹം തീരുവോളം അണ്ണാൻ കുടിച്ചു.
വെള്ളം കുടിച്ച് സംതൃപ്തനായ അണ്ണാൻ കുട്ടി അവിടെനിന്ന് പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അണ്ണാൻ കുട്ടിക്ക് അവന്റെ അവസ്ഥ മനസ്സിലാക്കി വെള്ളം കൊടുത്ത യുവാവ് വളരെയധികം പ്രശംസ അർഹിക്കുന്നു. കാരണം നമ്മളെ പോലെ തന്നെയാണ് അവരും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് അവരും അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. നമ്മളാൽ കഴിയുന്ന രീതിയിൽ അവർക്ക് ഭക്ഷണവും വെള്ളവും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്.