മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവചിക്കാനാവാത്ത ഒന്നാണ് അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണുമെന്നാണ് നാം പൊതുവേ കേൾക്കാറുള്ളത് അത് സത്യം തന്നെയാണ് അച്ഛൻ എന്ന് പറഞ്ഞാൽ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ്. അതുപോലെ തന്നെ ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛനെയും മകളുടെയും വീഡിയോ ആണ് വൈറലായിരിക്കുന്നത്. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള കാഴ്ചയാണ് ഇത് ഒരച്ഛനും മകളും ഡോറിന്റെ സൈഡിലായി ഇരിക്കുന്നുണ്ട് .
കുഞ്ഞിന്റെ കൈയിൽ കഴിക്കാനുള്ള എന്തോ ഒരു സാധനവും ഉണ്ട് തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്നതാണ് അതുകൊണ്ടുതന്നെ കയ്യിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യം അത് അവർക്ക് മനസ്സിലാക്കാൻ സാധിക്കും. കയ്യിലെ കഴിക്കാനുള്ള സാധനം മകൾ അച്ഛനും നേരെ വായിൽ കൊടുക്കുന്നത് വീഡിയോയിൽ കാണാം. അച്ഛൻ കുഞ്ഞിനോട് മോള് കഴിച്ചോ എന്ന് പറയുന്നത് വീഡിയോയിൽ കാണാം.
എന്നാൽ കുഞ്ഞ് വീണ്ടും വീണ്ടും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് തലയിൽ തലോടുന്നതും എല്ലാം കാഴ്ചക്കാരുടെ മനം കണ്ണും നിറയ്ക്കുന്ന കാഴ്ചയാണ്. അവൾ സ്വന്തം കാര്യം നോക്കാതെ അച്ഛനെ കൂടി ശ്രദ്ധിക്കുകയാണ്. തന്റെ കുഞ്ഞു വയറു നിറയ്ക്കാൻ വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന അച്ഛനെ തനിക്ക് കിട്ടിയ ഭക്ഷണത്തിൽ നിന്ന് ഒരു പകുതി കൊടുക്കാൻ അവൾ മറന്നില്ല.
എത്രയെല്ലാം വേണ്ട എന്ന് പറഞ്ഞിട്ടും ആ കുഞ്ഞുമകൾ അച്ഛനുവേണ്ടി വീണ്ടും ഭക്ഷണം നീട്ടുകയാണ്. അച്ഛന്റെയും മകളുടെയും സ്നേഹ വാത്സല്യമാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും പെൺമക്കളും തമ്മിലുള്ള സ്നേഹം അതൊരു വലിയ ആത്മബന്ധം തന്നെയാണ് അവരുടെ ഏറ്റവും വലിയ ഹീറോ എന്നു പറയുന്നത് അച്ഛൻ തന്നെയാണ്. പല സമയങ്ങളിലും പെൺകുഞ്ഞുങ്ങൾ അച്ഛനെ ഒരു അമ്മയുടെ കരുതൽ നൽകുന്നു.