ലക്ഷ്മി ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തായി കൊണ്ടൊരു സ്കൂട്ടി നിർത്തി. ഹെൽമറ്റ്യൂരി മുടി മാറ്റി ഒതുക്കികൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി. ലക്ഷ്മി കേരള കൂട്ടുകാരിയായ മാളുവിനെ കണ്ടതും നരച്ചതോത്സഞ്ചി കയ്യിലേക്ക് ഒതുക്കിപ്പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിന് പുറകിലായി കയറിയിരുന്നു. കോളേജിൽ എത്തിയതും കൂട്ടുകാരെല്ലാവരും അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ക്ലാസിൽ പഠിക്കുന്ന ആരതിയുടെ പിറന്നാളാണ് ഇന്നേദിവസം ഉച്ചയ്ക്ക് എല്ലാവരും അവളുടെ വീട്ടിൽ ആണ് കൂടുന്നത്. പിറന്നാളിന് പോകുന്നതുകൊണ്ടുതന്നെയും അവൾക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു.
അതിനെ പൈസ വേണമെന്ന് പറഞ്ഞപ്പോൾ ലക്ഷ്മി അവളുടെ ചെറിയ മണി പേഴ്സിലേക്ക് കൈ തപ്പി. ചുളിഞ്ഞ ഒരു 20 രൂപ നോട്ട് മാത്രമായിരുന്നു അവളുടെ കൈവശം ഉണ്ടായിരുന്നത്. അച്ഛനില്ലാത്ത അവളെ അമ്മ വളരെ കഷ്ടപ്പെട്ടാണ് നോക്കുന്നത്. കഷ്ടപ്പാടുകൾ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ലക്ഷ്മിയും വളർന്നുവന്നത്. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് നിന്നാൽ ലക്ഷ്മിയെ തട്ടിവിളിച്ച് മാളു പൈസ ചോദിച്ചു. അവളുടെ കൈവശം ആകെ ഉണ്ടായിരുന്ന ആ ചുളിഞ്ഞ 20 രൂപ നോട്ട് മാളുവിന് നേരെ നീട്ടിയപ്പോൾ മാളു അവളെ ഒന്ന് നോക്കി. അവളുടെ പൈസയും ചേർത്ത് മാളു ക്ലാസിലെ ആൺകുട്ടികളുടെ കയ്യിൽ കൊടുത്തു.
ക്ലാസിലെ മറ്റു കുട്ടികളുടെ പോലെ ഈ പ്രായത്തിൽ അടിച്ചുപൊളിച്ചു നടക്കുന്നതിനോ അതുപോലെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനു തനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എല്ലാം ഓർത്തപ്പോൾ അവൾക്ക് വലിയ സങ്കടമായി. ഉച്ചയ്ക്ക് എല്ലാവരും ചേർന്ന് ആരതിയുടെ വീട്ടിലേക്ക് പോയി. വീടുകണ്ട് ലക്ഷ്മി ശരിക്കും ഞെട്ടിപ്പോയി. വീടിന്റെ ഭംഗിയിൽ അവൾ മതിമറന്ന് നിന്നു നിരത്തിവെച്ച പലവിധത്തിലുള്ള ഭക്ഷണങ്ങളെല്ലാം കണ്ടിട്ടും അവൾ തനിക്ക് ആയി വിളമ്പിയ ചോറിൽ വിരലുകൾ കൊണ്ട് വരയ്ക്കുകയായിരുന്നു. അപ്പോഴായിരുന്നു മാളു പറഞ്ഞത് അടുത്തമാസം ലക്ഷ്മിയുടെ പിറന്നാൾ ആണ് ആരും മറന്നു പോകരുത് കേട്ടോ.
ലച്ചുവിന്റെ പിറന്നാൾ നമുക്ക് അടിച്ചുപൊളിക്കണം. എല്ലാവരും വലിയ ആകാംക്ഷയിലും വലിയ ആഹ്ലാദത്തിലും ആണ് പക്ഷേ എന്റെ അവസ്ഥ കുറച്ചെങ്കിലും അറിയാവുന്ന മാളു ഇതു പറയും എന്ന് ലക്ഷ്മി ഒട്ടും പ്രതീക്ഷിച്ചില്ല. അന്ന് വൈകുന്നേരം വീട്ടിലേക്ക് കയറുമ്പോൾ ഓലകൊണ്ട് മേഞ്ഞ വീട്ടിൽ ചാണകം മെഴുകിയ തറയിൽ ഇട്ട കട്ടിലിൽ അവൾ കയറി കിടന്നു. അവളെ കണ്ടതും അമ്മ ഒരു കപ്പിൽ ചായയും അവൾക്ക് ഇഷ്ടപ്പെട്ട പരിപ്പുവടയുമായി എത്തി. മകളുടെ വിഷമം എന്താണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ഒ
രു നേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്ന അവർക്ക് അതെല്ലാം തന്നെ സ്വപ്നം കാണുന്നതിലും അപ്പുറമായിരുന്നു. ലക്ഷ്മിയുടെ പിറന്നാൾ ദിവസം കൂട്ടുകാരെ മുഖത്ത് നോക്കാനുള്ള നാണക്കേട് കൊണ്ട് അവൾ സ്കൂളിലേക്ക് പോയില്ല അമ്മ പതിവുപോലെ ജോലിക്ക് പോയി. പുറത്തെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ചുറ്റും വന്ന കുറെ കാറുകളും സ്കൂട്ടികളും അവൾ ശ്രദ്ധിച്ചത്. അതേ തന്റെ കൂട്ടുകാരൻ തന്നെ. ലക്ഷ്മി നീയെന്താ ഞങ്ങളെ ആദ്യം കാണുന്ന പോലെ നിൽക്കുന്നത് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ല. മടിച്ചാണെങ്കിലും അവൾ തന്റെ ചെറ്റകുടലിലേക്ക് അവരെ ക്ഷണിച്ചു.
ലക്ഷ്മിക്ക് ഒന്നും തന്നെ മനസ്സിലായില്ല അവളെയും കൊണ്ട് അവർ കാറിൽ യാത്രയായി ഇറങ്ങിയത് ഒരു പുതിയ വീടിന്റെ മുൻപിൽ ആയിരുന്നു അവിടെ തന്റെ കോളേജിലുള്ള മറ്റു വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു അവളുടെ അമ്മ പിന്നിൽ നിന്ന് അവളെ പിടിച്ചത്. അമ്മ എന്താ ഇവിടെ അമ്മ രാവിലെ ജോലിക്ക് പോയതല്ലേ ഇവിടെ എന്താ നടക്കുന്നത്. കോളേജിലെ പ്രിൻസിപ്പൽ ലക്ഷ്മിയുടെ മുൻപിലേക്ക് അവളോട് പറഞ്ഞു. ഈ പിറന്നാൾ ദിവസം എന്റെ കൂട്ടുകാരൻ നിനക്ക് വേണ്ടി നൽകുന്ന സമ്മാനമാണ് ഈ വീട്. പറയുന്നത് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല തിരിഞ്ഞുനോക്കിയപ്പോൾ തന്നെ കൂട്ടുകാരെല്ലാവരും തന്നെ അവളുടെ സന്തോഷം കണ്ട് പുഞ്ചിരിക്കുകയായിരുന്നു. പുതിയ വീട്ടിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു കൂടെ അവളുടെ കൂട്ടുകാരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.