എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഉണ്ടാക്കാൻ സാധാരണയായി വീട്ടമ്മമാർ പഴയ ദിവസം തന്നെ മാവ് തയ്യാറാക്കി വെക്കും. എന്നാൽ ഇനി 15 മിനിറ്റ് കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് റവ ഇട്ടുകൊടുക്കുക. അതോടൊപ്പം ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർക്കുക. വിശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര കുറച്ചു വെള്ളം ചേർത്ത് അലിയിച്ച് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അമ്മാവിനാവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും അരച്ചെടുക്കുക. അടുത്തതായി അതിലേക്ക് രണ്ട് ചെറിയ ചെറുപഴം ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. അടുത്തതായി അര ടീസ്പൂൺ ഏലക്കാപ്പൊടി, രണ്ടു നുള്ള് ബേക്കിംഗ് സോഡ, എന്നിവ ചേർത്ത് വീണ്ടും മിക്സിയിൽ കറക്കി എടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ മാത്രം രണ്ട് ടീസ്പൂൺ കറുത്ത ചേർക്കുക. അതുപോലെ മൂന്ന് ടീസ്പൂൺ നെയ്യ് ചേർക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വന്നതിനുശേഷം ഓരോ കുഴിയിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക.
ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ഇനി ആർക്കും ഏത് സമയവും ഉണ്ണിയപ്പം ഉണ്ടാക്കി കഴിക്കാം. ഇനി എല്ലാവരും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.