ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ !! സ്കൈ ഡൈവിങ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറൽ.. | Saniya New Viral Photos

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി സാനിയ ഇയപ്പൻ. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ തിളങ്ങിയ സാനിയ പിന്നീട് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. ക്വീൻ എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് സാനിയ. തുടർന്ന് ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു സാനിയ.

   

യുവതലമുറയുടെ ഇഷ്ടതാരം കൂടി ആണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് സാനിയ. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറെ നാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. തന്റെ ഏറെ നാളത്തെ സ്വപ്നമായ സ്കൈ ഡൈവിങ് നടത്തിയാണ് സാനിയ ആരാധകരെ ഞ്ഞെട്ടിച്ചത്.ദുബായിൽ സ്കൈ ഡൈവിങ് ചെയ്യുകയായിരുന്നു സാനിയ. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച നടിയുടെ ഈ വിശേഷം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് സാനിയ പങ്കുവച്ചത്. ചിത്രങ്ങളിൽ വളരെ അധികം സന്തോഷത്തോടെ ആണ് സാനിയയെ കാണാൻ സാധിക്കുക. ആകാശത്ത് പ്ലെയിനിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു താരം. ദുബായിക്ക് മുകളിൽ താരത്തിന്റെ ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അടുത്തിടെ മലയാള സിനിമയിലെ പ്രമുഖ നടിയായ നസ്രിയയും ദുബായിൽ സ്കൈ ഡൈവിങ്ങ് നടത്തിയിരുന്നു.

സാനിയ സ്കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ സാനിയയുടെ ഫോട്ടോഷൂട്ടുകളും, ഡാൻസ് വീഡിയോകളും എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിലൂടെ നിരവധി ആരാധകരെയും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ദുബായിലുള്ള നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan)

Leave a Reply

Your email address will not be published. Required fields are marked *