വൈകുന്നേരങ്ങളിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന നാലുമണി പലഹാരങ്ങൾ ഉണ്ടാക്കാൻ എല്ലാ വീട്ടമ്മമാരും വളരെയധികം താല്പര്യം ഉണ്ടായിരിക്കും. മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. അതിനായി നന്നായി പഴുത്ത നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഇട്ടു കൊടുക്കുക.
അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് പഴം നന്നായി വേവിച്ച് ഉടച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു ബ്രഡ് എടുത്തു വട്ടത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം ഒരു ബ്രെഡ് കഷണത്തിന്റെ നടുവിലായി കുറച്ചു ചീസ് വെച്ചു കൊടുക്കുക. അതിനുമുകളിൽ ഉണ്ടാക്കിവെച്ച പഴത്തിന്റെ ഫില്ലിംഗ് വെച്ചു കൊടുക്കുക. ശേഷം കുറച്ച് ചീസ് വെച്ച് വേറൊരു ബ്രെഡ് അതിനു മുകളിൽ വച്ച് വശങ്ങൾ എല്ലാം ഒട്ടിച്ചു കൊടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. തയ്യാറാക്കി വെച്ച ഒരു ബ്രെഡ് മുട്ടയിൽ മുക്കി ചൂടായ എണ്ണയിലേക്ക് വെച്ചു കൊടുക്കുക. ബ്രെഡിന്റെ എല്ലാ ഭാഗവും നന്നായി തന്നെ മൊരിയിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.