മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബാല. ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ച താരമാണ് ബാല. ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചടങ്ങായിരുന്നു. ഇതിനുശേഷം ഇരുവരും ചാനൽ ചർച്ചകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിൽ ഉള്ള തരംഗമാണ് സോഷ്യൽ മീഡിയകളിൽ സൃഷ്ടിച്ചത്.
ഇതിനു ശേഷം ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞിട്ടില്ല എന്ന് ബാല ഒരു പരിപാടിക്കിടെ എലിസബത്തിനെ ഫോൺ ചെയ്തുകൊണ്ട് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളെ കാറ്റിൽ പരത്തുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് എലിസബത്ത്. തന്റെ യൂട്യൂബ് ചാനൽ വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം എലിസബത്ത് പങ്കുവെക്കാറുണ്ട്.
ഇപ്പോൾ തന്റെ അച്ഛനും അമ്മയ്ക്കും എലിസബത്ത് സർപ്രൈസ് കൊടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ദിനത്തിൽ ഒരു വലിയ സർപ്രൈസ് ആണ് എലിസബത്ത് നൽകിയിരിക്കുന്നു. കേക്ക് മുറിച്ചും ഡാൻസ് കളിച്ചും എല്ലാം ആഘോഷമാക്കിയിരിക്കുകയാണ് എലിസബത്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബാല.
അതുകൊണ്ടുതന്നെ ബാലയെ സംബന്ധിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാനുള്ളത്. ഇപ്പോൾ ഇതുപോലെ തന്നെ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ് ബലയുടെ ഭാര്യ എലിസബത്തിനെയും. എലിസബത്ത്തന്റെ അച്ഛനും അമ്മയ്ക്കും സർപ്രൈസ് കൊടുക്കുന്ന മനോഹര വീഡിയോനിമിഷനേരം കൊണ്ടാണ്സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.