എല്ലാ വീടുകളിലും വളരെ വൃത്തിയോടെ വെക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. എല്ലാ വീട്ടമ്മമാരും ബാത്റൂം വളരെയധികം വൃത്തിയോടെ വെക്കാൻ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടേയിരിക്കും. ഇപ്പോഴിതാ വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ബാത്‌റൂമിൽ ഉണ്ടാകുന്ന ദുർഗന്ധത്തിനു പരിഹാരം ഉണ്ടാക്കാം. ആദ്യം കുറച്ച് വെളുത്തുള്ളി എടുത്ത് തൊലികളഞ്ഞ് നന്നായി ചതച്ചെടുക്കുക. അതിനുശേഷം ബാത്റൂം ഉപയോഗിച്ച് കഴിഞ്ഞാൽ അതിലേക്ക് ഇട്ടു കൊടുക്കുക. കുറച്ച് സമയം അതുപോലെതന്നെ വെക്കുക.
അതിനുശേഷം ഫ്ലഷ് ചെയ്തു കളയാം. ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ഇതോടെ ഇല്ലാതാകും. അതുപോലെതന്നെ വാതിലുകൾ അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാൻ. വിജാഗിരിയുടെ ഇടയിലായി കുറച്ചു വെളിച്ചെണ്ണയോ അല്ലെങ്കിൽ പൗഡറോ ഇട്ടു കൊടുക്കുക. അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കുറച്ച് നാളുകൾക്ക് ശേഷം അതിന്റെ മൂർച്ച പോകാറുണ്ട്.
ഇതുപോലെയുള്ള കത്തികൾ മൂർച്ചകൂട്ടാൻ ഒരു സൂചി എടുത്ത് കത്തി ചരിച്ചുപിടിച്ച് സൂചിയിൽ കത്തി താഴേക്കും മുകളിലേക്കും വരഞ്ഞുകൊടുക്കുക. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കത്തി വളരെയധികം മൂർച്ച കൂടും. അതുപോലെതന്നെ മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്രികയും തുണി വെട്ടാൻ ഉപയോഗിക്കുന്ന കത്തുകയും ഈ രീതിയിൽ തന്നെ മൂർച്ച കൂട്ടാവുന്നതാണ്.
എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഈ ടിപ്പുകൾ പരീക്ഷിച്ചുനോക്കുക. ബാത്റൂം വൃത്തിയാക്കുന്നതിനും ബാത്റൂമിൽ സുഗന്ധം ഉണ്ടാക്കുന്നതിനും ആയി ഒരുപാട് പൈസ ചെലവാക്കി വിപണിയിൽ നിന്നും സാധനങ്ങൾ ഇനി വാങ്ങേണ്ടതില്ല വീട്ടിലുള്ള വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങളെ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.