നമുക്കെല്ലാവർക്കും തന്നെ വീട് വളരെയധികം വൃത്തിയായി ഇരിക്കുന്നത് കാണാൻ വളരെ ഇഷ്ടം ഉള്ളവരാണ്. ഉപയോഗിച്ച് തീർന്നുപോയ ഒരു ടൂത്ത് പേസ്റ്റ് കവർ കൊണ്ട് ആരും ചിന്തിക്കാത്ത രീതിയിലുള്ള ഒരുപാട് ഉപയോഗങ്ങൾ പരിചയപ്പെടാം. ഉപയോഗിച്ച കഴിഞ്ഞ ഒരു ടൂത്ത് പേസ്റ്റ് എടുത്തു മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഭാഗത്ത് അവശേഷിക്കുന്ന പേസ്റ്റ് കൊണ്ട് കുട്ടികളുടെ സ്കൂളിൽ പോകുമ്പോൾ ഉപയോഗിക്കുന്ന ഷൂസ് വൃത്തിയാക്കാനായി ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ വെള്ളം കുപ്പികൾ എത്ര കഴുകിയാലും അതിന്റെ പുറംഭാഗം വൃത്തിയായി കിട്ടുകയില്ല. അത് വൃത്തിയാക്കുന്നതിന് ഇതുപോലെ തന്നെ മുറിച്ച പേസ്റ്റിന്റെ ഭാഗം കൊണ്ട് നല്ലത് പോലെ ഉറച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക.
ബാക്കിവരുന്ന ടൂത്ത്പേസ്റ്റ് ഭാഗങ്ങൾ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ ഇടുക. ശേഷം നന്നായി കലക്കി എടുക്കുക. ഇപ്പോൾ അതിലെ പേസ്റ്റ് എല്ലാംതന്നെ വെള്ളത്തിലേക്ക് പോകും. ഈ വെള്ളം ഉപയോഗിച്ച് ബാത്റൂമിൽ സ്റ്റീൽ പൈപ്പുകൾ എല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുപോലെതന്നെ ഗ്യാസ് അടുപ്പിൽ കാണുന്ന കരിഞ്ഞ പാടുകൾ ഇല്ലാതാക്കാൻ തയ്യാറാക്കിയ മിശ്രിതം അതിനകത്ത് ഒഴിച്ച് ഒരു ബ്രഷ് കൊണ്ട് ഉരച്ച് വൃത്തിയാക്കുക.
ശേഷം ഒരു തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. ബാക്കി വരുന്ന വെള്ളത്തിൽ ഒരു തുണി മുക്കി വീട്ടിലെ സ്വിച് ബോർഡ് ഉള്ള അഴുക്കുകൾ എല്ലാം തുടങ്ങാവുന്നതാണ്. വീട് വൃത്തിയാക്കുന്നതിന് ഇനി പേസ്റ്റ് ഉപയോഗിച്ച് നോക്കുക. വളരെ ഉപകാരപ്രദമായ ടിപ്പുകൾ ഇന്ന് തന്നെ എല്ലാവരും പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.