മത്തങ്ങയും തക്കാളിയും ചേർത്ത് വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം. ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺ ചട്ടിയിലേക്ക് കാൽ കിലോ മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് 3 പച്ചമുളക് കീറിയത് ആവശ്യത്തിനു കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് മത്തങ്ങ നല്ലപോലെ വേവിച്ചെടുക്കുക.
ഇതേസമയം കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് എടുക്കുക. അതിലേക്ക് 2 ചുവന്നുള്ളി, കുറച്ചു കറിവേപ്പില, അര ടീസ്പൂൺ നല്ല ജീരകം, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. മത്തങ്ങാ പകുതി വെന്തതിനുശേഷം അതിലേക്ക് 2 തക്കാളി ചെറുതായരിഞ്ഞത് ചേർത്തു കൊടുത്തു വേവിച്ചെടുക്കുക.
തക്കാളി വെന്തു കഴിഞ്ഞതിനുശേഷം തയ്യാറാക്കിവെച്ച അരപ്പ് കറിയിലേക്ക് ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു 3 ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് 3ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് വറ്റൽ മുളക് ചേർത്ത് ചെറിയൊരു ബ്രൗൺ കളർ ആകുന്നതുവരെ മൂപ്പിച്ചു എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം കറി കുറച്ച് സമയം അടച്ച് വയ്ക്കുക. വളരെ രുചികരം ആയതും പെട്ടത് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഒഴിച്ചുകറി ഇതുതന്നെ എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.